ENTERTAINMENT

അലപ്ര കളപ്പറോം; വിജയക്കുതിപ്പ് തുടർന്ന് തലൈവർ; 500 കോടി ക്ലബിൽ ജയിലർ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ൻസൂപ്പർസ്റ്റാർ രജനികാന്തിന്റെ ആക്ഷൻ ത്രില്ലർ ചിത്രം ജയിലർ രണ്ടാം വാരത്തിലും പ്രേക്ഷകരുടെയും ആരാധകരുടെയും മനം കവർന്ന് തീയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. ചിത്രമിറങ്ങി 10 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്നു മാത്രം 263.9 കോടി രൂപയുടെ കളക്ഷനാണ് ജയിലർ നേടിയിരിക്കുന്നത്. ലോകമെമ്പാടുമായി 500 കോടി കടക്കാനും ജയിലറിന് കഴിഞ്ഞു.

രണ്ടാം ശനിയാഴ്ച ചിത്രം ബോക്‌സ് ഓഫീസിൽ 18 കോടി രൂപയാണ് നേടിയത്. തമിഴിനാട്ടിൽ നിന്നും ജയിലറിന് 53.79 ശതമാനവും തെലങ്കാനയിൽ നിന്നും 46.73 ശതമാനവും കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. ഓ​ഗ്സറ്റ് 10ന് തീയേറ്ററുകളിൽ എത്തിയ ചിത്രം 10 ദവസങ്ങൾ കൊണ്ടാണ് 500 കോടി ക്ലബിൽ ഇടം പിടിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. എന്തിരൻ 2.0, പൊന്നിയിൻ സെൽവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം 500 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് ജയിലർ. രജനികാന്ത് - ഷങ്കർ കൂട്ടുകെട്ടിൽ ഏഴ് ദിവസം കൊണ്ട് 500 കോടി ക്ലബിൽ ഇടം പിടിച്ച എന്തിരൻ 2.0യ്ക്ക് ശേഷം ഏറ്റവും വേഗത്തിൽ 500 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് ജയിലർ.

ആഗസ്റ്റ് 10ന് 48.35 കോടി രൂപ നേടിയ ജയിലറിന്റെ കുതിപ്പ് തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയ്ക്ക് പുറത്തും ജയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ സാന്നിധ്യവും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാള താരമായ വിനായകൻ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തിയപ്പോൾ കാമിയോ റോളിൽ സൂപ്പർ താരം മോഹൻലാലും കന്നഡ സൂപ്പർ താരം ശിവരാജ് കുമാറും ബോളിവുഡ് താരം ജാക്കി ഷ്രോഫും എത്തിയതോടെ ജയിലർ മാസ് എന്റർടെയിനറിന്റെ ദൃശ്യവിസ്മയമാണ് ആരാധകർക്കായി ഒരുക്കിയിരിക്കുന്നത്.

പ്രിയങ്ക മോഹൻ, രമ്യാ കൃഷ്ണൻ, യോഗി ബാബു, വസന്ത് രവി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സൺ പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. അതേസമയം, ജയിലറിന്റെ റിലീസിന് മുന്നോടിയായി തലൈവർ ഹിമാലയത്തിലേക്ക് ആത്മീയ യാത്ര നടത്തിയിരുന്നു. ഹിമാലയ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ സൂപ്പർതാരം വ്യാഴാഴ്ച റാഞ്ചിയിൽ ജാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്ണനെ സന്ദർശിച്ചിരുന്നു. തമിഴ്നാട് സ്വദേശിയായ രാധാകൃഷ്ണൻ ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷനായിരുന്നു.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ലഖ്‌നൗവിൽ അദ്ദേഹം ജയിലർ സിനിമ കണ്ടതും സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പ്രത്യേക സ്‌ക്രീനിങ്ങിൽ പങ്കെടുത്തു. യോഗിയുടെ പാദങ്ങൾ തൊട്ടു വണങ്ങുന്ന രജനീകാന്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ആരാധകരിൽ നിന്നും സമ്മിശ്ര പ്രതികരണം ഉണ്ടായി. ലഖ്‌നൗവിലെ പ്രദർശനത്തിന് മുന്നോടിയായി രജനികാന്ത് ശനിയാഴ്ച രാജ്ഭവനിൽ ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലുമായി കൂടിക്കാഴ്ച നടത്തി. ഉത്തർപ്രദേശ് ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് രജനികാന്തിന്റെ സന്ദർശന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നത്. കൂടാതെ, ഇന്ന് രജനികാന്ത് അയോധ്യ സന്ദർശിക്കുന്നുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും