ENTERTAINMENT

മരുഭൂമിയിലെ കൊള്ളക്കാരനോ? ആരാധകരെ ആവേശത്തിലാഴ്ത്തി നിവിൻ പോളി ചിത്രത്തിന്റെ ടൈറ്റില്‍

വെബ് ഡെസ്ക്

മിഖായേലിനു ശേഷം നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'രാമചന്ദ്രബോസ് & കോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആരാധകർ ഏറെ കാത്തിരുന്ന നിവിൻ പോളി ചിത്രമാണ്. എ പ്രവാസി ഹൈസ്റ്റ് എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.

മോഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നത് എന്ന സൂചനകൾ നൽകിക്കൊണ്ടാണ് ഹനീഫ് അദേനിയും ടീമും ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റിന്റെ ഭാ​ഗമായി പുറത്തു വിട്ടിരുന്ന വിഡിയോയും ആരാധകർ ഏറ്റെടുത്തിരുന്നു. തോക്കുകളും കാർ ചേസിംഗ് രംഗങ്ങളും നിറഞ്ഞ വീഡിയോ പ്രേക്ഷകർക്ക് ഒരു തകർപ്പൻ അനുഭവമാണ് ഒരുക്കി വച്ചിരിക്കുന്നതെനന്ന സൂചന നൽകിയിരുന്നു.

ഈ വർഷം ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ ആരംഭിച്ചത്. ചിത്രീകരണ വേളയിലുളള നിവിൻ പോളിയുടെ സൈറ്റിലിഷ് ലുക്കിലുളള ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. കൂടാതെ, ചിത്രത്തിനായി ബോൾട്ട് ക്യാമറകളും ജിമ്മി ജിബും ഡ്രോണുകളും അടക്കമുള്ള സംവിധാനങ്ങളുടെ മികവിൽ ഒരുങ്ങുന്ന ചിത്രത്തിനായി ആരാധകർ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ദുബൈയിലെ ചിത്രീകരണത്തിന് ശേഷം, കേരളത്തിലാണ് തുടർന്നുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്തത്.

വിഷ്ണു തണ്ടാശേരി ഛായാ​ഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. മാജിക് ഫ്രെയിംസ്, പോളി ജൂനിയർ പിക്ചേഴ്‌സിന്റെയും ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍ പോളിയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാമന്‍, കോസ്റ്റ്യൂം മെല്‍വി ജെ, മ്യൂസിക് മിഥുന്‍ മുകുന്ദന്‍, മേക്കപ്പ് ലിബിന്‍ മോഹനന്‍, അസോസിയേറ്റ് ഡയറക്ടര്‍ സമന്തക് പ്രദീപ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ഇന്ദ്രജിത്ത് ബാബു, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേശ്, ഡിഒപി അസോസിയേറ്റ് രതീഷ് മന്നാര്‍.

'നടപടിക്രമങ്ങള്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും അപകീർത്തിപ്പെടുത്താൻ കഴിയില്ല'; ഇഷ ഫൗണ്ടേഷനെതിരായ കേസുകള്‍ അവസാനിപ്പിച്ച് സുപ്രീംകോടതി

പി സരിന്‍ പാലക്കാട് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും; തീരുമാനം അറിയിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

ഗുര്‍പത്വന്ത് പന്നൂന്റെ കൊലപാതക ഗൂഢാലോചന: മുന്‍ റോ ഉദ്യോഗസ്ഥനെതിരെ കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി