ENTERTAINMENT

'എനിക്കില്ലാത്ത ഒരു കഴിവ് റാഷയ്ക്കുണ്ട്, അതിൽ ഞാൻ അഭിമാനിക്കുന്നു'; മകളുടെ ഗാനം പങ്കുവച്ച് രവീണ ടണ്ടന്‍

ലോക സംഗീത ദിനത്തില്‍ ഇംഗ്ലീഷ് ഗാനം ആലപിക്കുന്ന റാഷയുടെ വീഡിയോ രവീണ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്ക് വയ്ക്കുകയായിരുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

'എനിക്കില്ലാത്ത ഒരു കഴിവ് റാഷയ്ക്കുണ്ടെന്നതില്‍ ഞാന്‍ വളരെ അധികം അഭിമാനിക്കുന്നു, കുടുംബത്തില്‍ കഴിവുള്ള ഒരു ഗായിക മതിയാകും'...മകള്‍ റാഷ തദാനിയുടെ ഗാനം പങ്കുവച്ച് ഹിന്ദി സിനിമാ താരം രവീണ ടണ്ടന്‍ പറഞ്ഞ വാക്കുകളാണിത്. ലോക സംഗീത ദിനത്തില്‍ ഇംഗ്ലീഷ് ഗാനം ആലപിക്കുന്ന റാഷയുടെ വീഡിയോ രവീണ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്ക് വയ്ക്കുകയായിരുന്നു.

'ലോക സംഗീത ദിനത്തില്‍ സംഗീതവും പാട്ടുകളും കൊണ്ട് അനുഗ്രഹിക്കപ്പെട്ട എല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു! നമ്മുടെ രാഷ്ട്രത്തിന് നിരവധി പ്രതിഭകളുണ്ട്. സംഗീതം, നൃത്തം, കല എന്നിവയില്‍ ആഹ്ലാദിക്കുവാന്‍ സാധിക്കുന്നതിലും സംഗീത ജീവിതം നയിക്കാന്‍ സ്വാതന്ത്ര്യമുള്ളതിലും നമ്മള്‍ അനുഗ്രഹീതരാണ്!

അവര്‍ ഭാഗ്യമുള്ളവരാണ്... സരസ്വതിയുടെ അനുഗ്രഹമാണ്! എനിക്കില്ലാത്ത ഒരു കഴിവ് റാഷയ്ക്കുണ്ട് എന്നതില്‍ ഞാന്‍ വളരെ അധികം അഭിമാനിക്കുന്നു. ഇത് അവസാനം വരെ തുടർന്നാല്‍ നിങ്ങളും അത് അംഗീകരിക്കും. കുടുംബത്തില്‍ കഴിവുള്ള ഒരു ഗായിക മതിയാകും.' രവീണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

വീഡിയോയ്ക്ക് പിന്നാലെ റാഷയുടെ ആലാപനത്തെയും ശബ്ദത്തെയും പുകഴ്ത്തി ആരാധകരും രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കീഴെ റാഷ മനോഹരിയാണെന്നും നന്നായി പാടുന്നുണ്ടെന്നുമെല്ലാം കമന്റുകള്‍ നിറഞ്ഞിട്ടുണ്ട്.

ആറ് വയസ് മുതൽ സംഗീതം പഠിക്കുകയാണ് റാഷ. ശങ്കർ മഹാദേവൻ അക്കാദമിയിൽ നിന്ന് ഇന്ത്യൻ ക്ലാസിക്കൽ, ജാസ് എന്നിവ പഠിച്ചിട്ടുണ്ട്. അടുത്തിടെ സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ റാഷയുടെ ചിത്രങ്ങൾ രവീണ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം