ENTERTAINMENT

ഓണത്തിന് അടിയുണ്ടാക്കാൻ അവർ വരുന്നു; ആര്‍ഡിഎക്സ് മോഷന്‍ പോസ്റ്റര്‍ പുറത്ത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ആർഡിഎക്സിൻറെ മോഷൻ പോസ്റ്ററും ഫസ്റ്റ് ലുക്കും പുറത്ത് വിട്ട് അണിയറപ്രവർത്തകർ. മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമാണ് ആർഡിഎക്സ്. ചിത്രം ഓ​ഗസ്റ്റ് മാസം 25ന് തിയറ്ററുകളിൽ എത്തും.

ടൈറ്റിലിൽ സൂചിപ്പിക്കുന്ന മൂന്ന് കഥാപാത്രങ്ങളുടെ കഥയാകും ആർഡിഎക്സ് എന്ന സൂചനയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നൽകുന്നത്. ഷെയ്ൻ നിഗം നടുക്കും, ഇരുവശങ്ങളിലായി ആന്റണി വർഗീസ് പെപ്പെയും നീരജ് മാധവും നിൽക്കുന്ന പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. മലയാളസിനിമയെ ലോകസിനിമയുടെ നെറുകയിലെത്തിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനർ ഒരുക്കിയിട്ടുണ്ട്. കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകർഷിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമെന്ന് അണിയറക്കാർ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ്.

കെജിഎഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ചമൻ ചാക്കോയാണ് എഡിറ്റർ. മനു മൻജിതിന്റെ വരികൾക്ക് സാം സി എസ് ആണ് സംഗീത സംവിധാനം.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും