ENTERTAINMENT

റിലീസ് തീയതി പ്രഖ്യാപിച്ച് 'അറിയിപ്പ്'; ചിത്രം എത്തുക നെറ്റ്ഫ്ലിക്സില്‍

ടേക്ക് ഓഫ്, മാലിക്, സീയു സൂണ്‍ സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ ഒരുക്കിയ ചിത്രമാണിത്

വെബ് ഡെസ്ക്

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത 'അറിയിപ്പ്' ഡിസംബര്‍ 16ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. കുഞ്ചോക്കോ ബോബനും ദിവ്യപ്രഭയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ബുസാന്‍ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.ഏഷ്യന്‍ പ്രീമിയര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'അറിയിപ്പ്' ബിഐഎഫ്എഫില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളം സിനിമയാണ്. ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പനോരമ വിഭാഗത്തിലും ലോകത്തിലെ തന്നെ പ്രധാന ചലച്ചിത്ര മേളയില്‍ ഒന്നായ സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോക്കാര്‍ണോ മേളയിലും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഐഎഫ്എഫ്‌കെ മത്സര വിഭാഗത്തിലും ചിത്രം ഇടം പിടിച്ചിട്ടുണ്ട്.

സാമൂഹ്യമാധ്യമങ്ങളില്‍ യുവതിയുടെ അശ്ലീല ചിത്രം പ്രചരിക്കുന്നതും അതേ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. ഫാക്ടറി തൊഴിലാളിയായ രശ്മിയുടെ പേരില്‍ ഒരു അശ്ലീല വീഡിയോ വാട്‌സ്‍ആപ് ഗ്രൂപ്പില്‍ പ്രചരിക്കുന്നു. തൊഴിലിടത്ത് സംഭവിച്ച അപമാനത്തില്‍ നിശബ്ദമായിരിക്കാൻ സമൂഹം ആവശ്യപ്പെടുമ്പോള്‍ അതിനെതിരെ പോരാടുകയാണ് നായിക. ദിവ്യപ്രഭയാണ് രശ്മിയുടെ വേഷത്തിലെത്തുന്നത്.

ടേക്ക് ഓഫ്, മാലിക്, സീയു സൂണ്‍ സിനിമകള്‍ക്ക് ശേഷം മഹേഷ് നാരായണന്‍ ഒരുക്കിയ ചിത്രമാണിത്. മഹേഷ് നാരായണന്‍ തന്നെയാണ് സിനിമയുടെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. ലവ് ലിന്‍ മിശ്ര, ഡാനിഷ് ഹുസൈന്‍, ഫൈസല്‍ മാലിക്, കണ്ണന്‍ അരുണാചലം തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഉദയാ സ്റ്റുഡിയോ, കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ