ENTERTAINMENT

നേരിന്റെ കഥ മോഷ്ടിച്ചത്; റിലീസ് തടയണം, ഹൈക്കോടതിയില്‍ ഹര്‍ജി

നേരിന്റെ റിലീസ് തടയണമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

വെബ് ഡെസ്ക്

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം നേരിന്റെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് എഴുത്തുകാരന്‍ ദീപക് ഉണ്ണി ഹൈക്കോടതിയെ സമീപിച്ചു. സംവിധായകന്‍ ജീത്തു ജോസഫും സിനിമയുടെ സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവിയും ചേര്‍ന്ന് തന്റെ കഥ മോഷ്ടിച്ചു എന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

49 പേജ് അടങ്ങിയ ഇമോഷണല്‍ കോര്‍ട്ട് ഡ്രാമ പ്രമേയമായ തന്റെ കഥാതന്തുവിന്റെ പകര്‍പ്പ് ഇരുവരും 3 വര്‍ഷം മുന്‍പ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ നിര്‍ബന്ധിച്ച് വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും കഥാകാരന്‍ ഹര്‍ജിയില്‍ പറയുന്നു.

നേര് സിനിമയുടെ ട്രെയിലര്‍ കണ്ടപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടതെന്ന് ദീപക് ഉണ്ണി പറയുന്നു. നേര് സിനിമയുടെ സഹ നിര്‍മ്മാതാക്കള്‍ മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരേയും എതിര്‍ കക്ഷികളാക്കിയിട്ടുണ്ട്. അഡ്വക്കേറ്റ് ബിഎ ആളൂര്‍ മുഖേനയാണ് ദീപക് ഉണ്ണി ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. ഡിസംബര്‍ 21 വ്യാഴാഴ്ച്ചയാണ് നേര് സിനിമയുടെ റിലീസ്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം