ENTERTAINMENT

പ്രഭാസിന്റെ കൽക്കിയുടെ റിലീസ് മാറ്റിയോ? പ്രചരിക്കുന്ന വാർത്തയുടെ സത്യമെന്ത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

സലാറിന് ശേഷം പ്രഭാസിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് കൽക്കി 2898. പ്രോജക്റ്റ് കെ എന്ന് താൽക്കാലിക പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. നേരത്തെ 2024 മെയ് 9 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്.

ഇതിനിടെ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുമെന്നും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ വൈകുന്നതിനാലാണ് ഇതെന്നുമായിരുന്നു വാർത്തകൾ പുറത്തുവന്നത്. പ്രചരിക്കുന്ന ഈ വാർത്തകളിൽ സത്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചിത്രം കൃത്യസമയത്ത് തന്നെ റിലീസ് ചെയ്യുമെന്നും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ കൃത്യമായി നടക്കുന്നുണ്ടെന്നും അണിയറപ്രവർത്തകരിൽ ഒരാൾ സ്ഥിരീകരിച്ചതായി ഒടിടി പ്ലേ റിപ്പോർട്ട് ചെയ്തു. 300 കോടിയോളം ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ തുടങ്ങി പ്രമുഖ താരങ്ങളാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ സംഗീതം.

അതേസമയം ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിർമാണ ചിലവിന്റെ ഭൂരിഭാഗവും ഒടിടി റൈറ്റുകൾ വിറ്റതോടെ നിർമാതാക്കൾ സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മൃണാൽ താക്കൂറും ദുൽഖർ സൽമാനും ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

കൽക്കി 2898 എഡിയുടെ ഫസ്റ്റ് ലുക്ക് യുഎസ്എയിലെ കോമിക്-കോണിൽ ആയിരുന്നു റിലീസ് ചെയ്തത്. വൈജയന്തി മൂവീസിന്റെ അൻപതാം വർഷത്തോടനുബന്ധിച്ചാണ് 2020 ഫെബ്രുവരിയിൽ ആണ് കൽക്കി 2898 പ്രഖ്യാപിച്ചത്. കോവിഡ് കാരണം ചിത്രത്തിന്റെ നിർമാണം ഒരു വർഷം വൈകിയിരുന്നു. ചിത്രീകരണത്തിനായി പ്രത്യേകം നിർമ്മിച്ച വാഹനങ്ങൾ ആവശ്യമായതിനാൽ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷനും നീണ്ടുപോയിരുന്നു.

കോവിഡിന് ശേഷം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ഒരുക്കിയ ഫ്യൂച്ചറിസ്റ്റിക് സെറ്റിൽ 2021 ജൂലൈയിലാണ് ചിത്രീകരണം ആരംഭിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും