ENTERTAINMENT

തമിഴിൽ വെബ് സീരീസുമായി രേവതി; സംവിധാനം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിനുവേണ്ടി

യാരടി നീ മോഹിനി, അരവാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സിദ്ധാർത്ഥ് രാമസ്വാമി

വെബ് ഡെസ്ക്

തമിഴിൽ വെബ് സീരീസ് സംവിധാനം ചെയ്യാനൊരുങ്ങി നടിയും സംവിധായികയുമായ രേവതി. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിനു വേണ്ടി തമിഴ് വെബ് സീരീസ് ഒരുക്കുന്നതായി രേവതി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെയാണ് വെളിപ്പെടുത്തിയത്. രേവതിയുടെ ആറാമത്തെ സംവിധായക സംരഭമാണിത്. ഛായാഗ്രാഹകൻ കൂടിയായ സിദ്ധാർത്ഥ് രാമസ്വാമിയാണ് പരമ്പരയുടെ സഹസംവിധായകൻ.

സംവിധായകയായി തിരിച്ചെത്തുന്നതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്നു രേവതി പോസ്റ്റിൽ കുറിച്ചു. “സംവിധായികയായി തിരിച്ചെത്തുന്നതിൽ വളരെ സന്തോഷമുണ്ട്! സിദ്ധാർത്ഥ് രാമസ്വാമി സഹസംവിധായകനും ഛായാഗ്രാഹകനുമായ ഹോട്ട്സ്റ്റാറിനായുള്ള ഒരു തമിഴ് പരമ്പര. ഒക്‌ടോബർ അഞ്ചിന് ഒന്നാം ദിവസത്തെ ഷൂട്ട്. ഒരു സംവിധായികയെന്ന നിലയിൽ ഉള്ള ഊർജ്ജം വ്യത്യസ്തമാണ്... എനിക്കത് ഇഷ്ടമാണ്!!!” രേവതി കുറിച്ചു. തിരക്കഥയുടെ ഡയറക്‌ടേഴ്‌സ് കോപ്പിയുടെ ഒരു ഫോട്ടോയും ഒപ്പം പങ്കുവെച്ചിട്ടുണ്ട്.

മൻ വാസനൈ എന്ന ചിത്രത്തിലൂടെ 1983 ലാണ് രേവതി തമിഴ് അഭിനയരംഗത്തേക്കു കടന്നുവന്നത്. തേവർ മകനിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ തമിഴ് സിനിമയിലെ അഭിനയത്തിന് നിരവധി അംഗീകാരങ്ങൾ രേവതിയെ തേടി എത്തിയിട്ടുണ്ട്.

2002-ൽ പുറത്തിറങ്ങിയ മിത്ർ, മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ഭാഷാ ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്കുള്ള രേവതിയുടെ കാൽവെപ്പ്. 49-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ ആ വർഷത്തെ മികച്ച ഇംഗ്ലിഷ് ചിത്രത്തിനുള്ള അവാർഡ് നേടിയ ചിത്രമാണ് മിത്ര്, മൈ ഫ്രണ്ട്.

കാജോളും വിശാൽ ജേത്വയും അഭിനയിച്ച, 2022 ൽ പുറത്തിറങ്ങിയ സലാം വെങ്കി ഉൾപ്പടെ അഞ്ച് ചിത്രങ്ങൾ രേവതി സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യമായാണ് രേവതി വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. തമിഴിലെ രേവതിയുടെ ആദ്യത്തെ സംവിധാന സംരംഭം കൂടിയാണ് ഈ വെബ് സീരീസ്.

സംവിധായകയെന്ന നിലയിലും ആദ്യമായാണ് ഡിസ്‌നി പ്രസ് ഹോട്ട്‌സ്റ്റാറുമായി രേവതി ചേർന്ന് പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൽമാൻ ഖാൻ-കത്രീന കൈഫ് ചിത്രമായ ടൈഗർ 3 യിലാണ് രേവതി അവസാനമായി അഭിനയിച്ചത്. 2023 ലെ നെറ്റ്ഫ്ലിക്സ് സീരീസായ ടൂത്ത് പാരി: വെൻ ലവ് ബൈറ്റ്സിലും രേവതി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

യാരടി നീ മോഹിനി, അരവാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സിദ്ധാർത്ഥ് രാമസ്വാമി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ