ENTERTAINMENT

'ചിലർ ഞാൻ ബ്ലാക്ക് മാജിക് ചെയ്യുമെന്ന് കരുതി': സുശാന്തിന്റെ മരണത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് റിയ ചക്രബർത്തി

ആളുകൾ വെറുക്കുന്നത് തന്നെയല്ല, പൊതുജനങ്ങൾക്കായി സൃഷ്ടിച്ച തന്റെ വ്യക്തിത്വത്തെ - റിയ

വെബ് ഡെസ്ക്

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ വളരെ വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന നടിയാണ് റിയ ചക്രബർത്തി. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിട്ടിരുന്ന റിയ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലാവുകയും ഒരു മാസം ജയിൽ വാസം അനുഭവിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ സുശാന്തിന്റെ മരണത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് റിയ. സുസ്മിത സെൻ അതിഥിയായി എത്തിയ തന്റെ പോഡ്‌കാസ്റ്റായ 'ചാപ്റ്റർ 2 'ന്റെ എപ്പിസോഡിലാണ് റിയ ഇക്കാര്യം വ്യക്തമാക്കിയത്.

പോഡ്‌കാസ്റ്റിൻ്റെ പേര് തൻ്റെ ജീവിതത്തിൽ നിന്ന് പ്രചോദനം കൊണ്ടതാണെന്ന് റിയ പറയുന്നു. "എല്ലാവർക്കും എൻ്റെ 'അധ്യായം ഒന്ന്' അറിയാം. അല്ലെങ്കിൽ അവർക്കത് അറിയാമെന്ന് കരുതുന്നു. വ്യത്യസ്തമായ വികാരങ്ങൾ അനുഭവിക്കേണ്ടി വന്ന ഒരുപാട് ഘട്ടങ്ങളിലൂടെ ഞാൻ കടന്നുപോയി, എൻ്റെ വ്യത്യസ്ത പതിപ്പുകൾ ഞാൻ കണ്ടു. അവസാനമായി, എനിക്ക് എന്നെ കൂടുതലായി അനുഭവിക്കാൻ കഴിയുന്നു. പക്ഷേ പുനർജന്മം പോലെ ഒരു പുതിയ പതിപ്പ്. 'അധ്യായം രണ്ട്' ഉള്ള ആരുമായും അത് ആഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രണ്ടാമത്തെ ഉണ്ടാകുന്നത് മോശം കാര്യം അല്ലെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, വീണ്ടും ആരംഭിക്കാൻ, ജീവിതത്തിൽ മുന്നോട്ട് പോകാൻ, ഈ മാറ്റം ആഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു," റിയ പറഞ്ഞു

ആളുകൾ വെറുക്കുന്നത് തന്നെയല്ല, പക്ഷേ പൊതുജനങ്ങൾക്കായി സൃഷ്ടിച്ച തന്റെ വ്യക്തിത്വത്തെയാണെന്നും താരം പറഞ്ഞു. "ഞാൻ സൃഷ്ടിച്ച എൻ്റെ പ്രതിച്ഛായയുമായി അവർക്ക് ഒരു പ്രശ്‌നമുണ്ടായിരുന്നു, അത് അവർ വ്യത്യസ്ത രീതിയിൽ വ്യാഖ്യാനിച്ചു," റിയ ചൂണ്ടിക്കാട്ടി. തന്നെക്കുറിച്ച് ആളുകൾ എന്ത് കരുതുന്നുവെന്ന് താൻ മനസിലാക്കുന്നുണ്ടെന്നും റിയ പറയുന്നു. "അതുകൊണ്ടൊന്നും കാര്യമില്ല എന്ന് എനിക്കും മനസ്സിലായി. ആളുകൾ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് നല്ലത്, വെറുക്കുകയാണെങ്കിൽ അതും ശരി. അത് പ്രശ്നമല്ല, ”റിയ വ്യക്തമാക്കി. ഇനി അഭിനയരംഗത്തേക്കില്ലെന്നും റിയ ചൂണ്ടിക്കാട്ടി.

ഈ വർഷം മാർച്ചിൽ, എൻഡിപിഎസ് നിയമപ്രകാരം നിയുക്തമാക്കിയ മുംബൈയിലെ പ്രത്യേക കോടതി റിയ ചക്രബർത്തിക്ക് കുടുംബത്തോടൊപ്പം തായ്‌ലൻഡിൽ ഒരു ചെറിയ അവധിക്കാലം ആഘോഷിക്കാൻ വിദേശയാത്രയ്ക്ക് അനുമതി നൽകിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ