ENTERTAINMENT

'നിങ്ങള്‍ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം'; 'ആദ്യഭാഗത്തിന്റെ' പണിപ്പുരയിലെന്ന് ഋഷഭ് ഷെട്ടി

കാന്താരയുടെ പ്രീക്വൽ അടുത്ത വർഷമുണ്ടാകുമെന്ന് ഋഷഭ്

വെബ് ഡെസ്ക്

തിയേറ്ററുകളില്‍ ദൃശ്യ വിരുന്നൊരുക്കിയ കാന്താരയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ചിത്രത്തിന്റെ ഒന്നാം ഭാഗം 100 ദിവസം വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഘോഷ വേളയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ കാന്താര 2 ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കാന്താരയുടെ പ്രീക്വൽ അടുത്ത വർഷമുണ്ടാകുമെന്ന് ഋഷഭ് പറഞ്ഞു.

"കാന്താരയ്ക്ക് പ്രേക്ഷകർ നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി. പ്രേക്ഷകരോട് എന്നും കടപ്പെട്ടിരിക്കും. ദൈവാനുഗ്രഹത്താൽ ചിത്രം 100 ദിവസം പൂർത്തിയാക്കി. ഒപ്പം പ്രയാണം തുടരുകയാണ്. നിങ്ങൾ കണ്ടത് യഥാർഥത്തിൽ ഭാഗം 2 ആണ്, കാന്താരയുടെ പ്രീക്വിൽ ഭാഗം 1 അടുത്ത വർഷം വരും.’’- ഋഷഭ് ഷെട്ടി പ്രഖ്യാപിച്ചു. കാന്താരയുടെ ചിത്രീകരണത്തിനിടെയാണ് പ്രീക്വിൽ ( ഫ്ലാഷ് ബാക്ക്) എന്ന ആശയം മനസ്സിൽ ഉദിച്ചതെന്നും ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നായകന്റെ അച്ഛന്റെ ജീവിത പശ്ചാത്തലം ഒന്നാം ഭാഗത്തില്‍ പറയുന്നില്ല. അയാളുടെ ദൈവീക ശക്തിയാണ് കാന്താരയുടെ കാതൽ. പ്രീക്വിലില്‍ ഇത് വെളിപ്പെടുത്തുമെന്നും കാന്തരയുടെ ചരിത്രവുമാകും ഇനി വരാനുള്ള ഭാഗത്തിൽ പറയുകയെന്നുമാണ് പ്രതീക്ഷ . രണ്ടാം ഭാഗത്തിന്റെ എഴുത്ത് പുരോഗമിക്കുകയാണെന്നും അധികം വൈകാതെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഋഷഭ് പറഞ്ഞു.

16 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം, റെക്കോഡുകൾ ഭേദിച്ച് അന്‍പത് ദിവസം കൊണ്ട് 375 കോടിയോളം കളക്ഷൻ നേടിയിരുന്നു. സിനിമയിലെ ഗാനം സംബന്ധിച്ച് വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴും കേരളത്തിലെ തിയേറ്ററുകളില്‍ ചിത്രം വിജയകരമായി പ്രദർശനം തുടർന്നു. കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രമെന്ന നേട്ടവും കാന്താരയ്ക്കുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ