ENTERTAINMENT

വില്ലനല്ല, നായകൻ; റോളക്സ് വരുന്നു വീണ്ടും, ലോകേഷ് കനകരാജ് ചിത്രം

ലോകേഷിന്റെ സംവിധാനത്തിൽ റോളക്സ്, നായകനായി പുതിയ ചിത്രം ഒരുങ്ങുന്നതായി സൂര്യ തന്നെയാണ് വ്യക്തമാക്കിയത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

കമൽ ഹാസൻ ടൈറ്റിൽ കഥാപാത്രമായ ലോകേഷ് ചിത്രം 'വിക്രം' കഴിഞ്ഞ വർഷം ബോക്സോഫീസിൽ വൻ വിജയം നേടിയിരുന്നു. ചിത്രത്തിലെ സൂര്യയുടെ മാസ്സ് കഥാപാത്രവും വലിയ പ്രേക്ഷക ശ്രദ്ധ നേടി. സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കാമിയോ റോളിന് പ്രത്യേകം ആരാധക വൃന്ദം തന്നെയുണ്ടായിരുന്നു.

വിക്രം സിനിമയുടെ ക്ലൈമാക്സിൽ പ്രത്യക്ഷപ്പെട്ട റോളക്സ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ വരാനിരിക്കുന്ന ചിത്രങ്ങളുടെയും ഭാഗമാകുമോ എന്നായിരുന്നു ആരാധകരുടെ ചോദ്യം. എന്നാൽ റോളെക്സിന്റേതായി ഒരു സ്റ്റാൻഡ് എലോൺ ചിത്രം എത്തുമെന്നാണ് തെന്നിന്ത്യൻ സിനിമ പ്രേമികളെ ആവേശത്തിലാക്കി പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.

ലോകേഷിന്റെ സംവിധാനത്തിൽ റോളക്സ് നായകനായി പുതിയ ചിത്രം ഒരുങ്ങുന്നതായി സൂര്യ തന്നെയാണ് വ്യക്തമാക്കിയത്. അടുത്തിടെ നടന്ന ഒരു ഫാൻ മീറ്റിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്. പിന്നാലെ നിരവധി സിനിമാ പ്രേമികളുടെ ട്വിറ്റർ ഹാൻഡിലുകൾ വാർത്ത ആഘോഷമാക്കുകയായിരുന്നു.

"അടുത്തിടെ ലോകേഷ് റോളക്സ് നായകനാകുന്ന ചിത്രത്തിന്റെ കഥ പറഞ്ഞിരുന്നു. എനിക്ക് അത് വളരെ ഇഷ്ടമായി. ഞങ്ങൾ അതിനെക്കുറിച്ച് ഉടൻ തന്നെ ചർച്ച ചെയ്തുതുടങ്ങും. റോളക്സ് ചിത്രത്തിന് ശേഷം മാത്രമേ 'ഇരുമ്പ് കൈ മായാവി' ആരംഭിക്കുകയുള്ളു." എന്നായിരുന്നു സൂര്യയുടെ പ്രതികരണം. റോളക്സിന്റെ ഒരു സ്പിന്‍ ഓഫ് സ്റ്റാന്‍ഡ് എലോണ്‍ ചിത്രമായാണ് ലോകേഷ് ഈ സിനിമ പ്ലാന്‍ ചെയ്തിരിക്കുന്നത്. സൂര്യയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമാണ് ഇരുമ്പ് കൈ മായാവി.

ചിത്രത്തിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സിദ്ധാര്‍ഥ് ശ്രീനിവാസ്, രമേശ് ബാല, മനോബാല വിജയബാലൻ തുടങ്ങിയ ട്രേഡ് അനലിസ്റ്റുകൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. പുതിയ വാർത്ത ആഘോഷമാക്കുകയാണ് തമിഴ് സിനിമാ പ്രേമികൾ. അതേസമയം ശിവ സംവിധാനം ചെയ്യുന്ന കുങ്കുവയാണ് സൂര്യയുടെ അടുത്ത ചിത്രം. തന്റെ പുതിയ ചിത്രമായ കുങ്കുവയെക്കുറിച്ചും സൂര്യ ഫാൻ മീറ്റിൽ സംസാരിച്ചതായി റിപ്പോർട്ടുകളുണ്ട്. കുങ്കുവ 2024ൽ പുറത്തിറങ്ങുമെന്നും ചിത്രം പ്രതീക്ഷിച്ചതിനേക്കാൾ മികച്ചതാണെന്നും സൂര്യ പറഞ്ഞു. രജനീകാന്ത് നായകനായി എത്തിയ അണ്ണാത്തക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രം പീരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിലാണ് പെടുക. വിജയ് നായകനാകുന്ന ലിയോ ആണ് ലോകേഷിന്റെ വരാനിരിക്കുന്ന ചിത്രം.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്