ENTERTAINMENT

റോഷൻ മാത്യുവും ദർശന രാജേന്ദ്രനും വീണ്ടുമൊന്നിക്കുന്നു; പ്രസന്ന വിത്താനഗെയുടെ 'പാരഡൈസ്' പുതിയ ചിത്രം

മുപ്പത്തിയഞ്ചോളം അന്തർദേശീയ - ദേശീയ പുരസ്കാരങ്ങൾ ലഭിച്ച സംവിധായകനാണ് പ്രസന്ന വിത്താനഗെ

ദ ഫോർത്ത് - കൊച്ചി

സീ യു സൂൺ, ആണും പെണ്ണും എന്നീ സിനിമകൾക്ക് ശേഷം റോഷൻ മാത്യുവും ദർശന രാജേന്ദ്രനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് പാരഡൈസ്. ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനത്തോടൊപ്പം ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. പ്രശസ്ത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെയാണ് ചിത്രത്തിന്റെ സംവിധാനം. സംവിധായകൻ മണിരത്നത്തിന്റെ നിർമാണകമ്പനിയായ മദ്രാസ് ടാക്കീസിൻ്റെ ബാനറിൽ ന്യൂട്ടൺ സിനിമയാണ് ചിത്രം നിർമിക്കുന്നത്.

ഇംഗ്ലീഷ്, മലയാളം, തമിഴ്, സിംഹള ഭാഷകളിൽ നിർമിക്കുന്ന പാരഡൈസിൽ റോഷൻ മാത്യു, ദർശന രാജേന്ദ്രൻ എന്നിവരെ കൂടാതെ, ശ്യാം ഫെർണാൻഡോ, മഹേന്ദ്ര പെരേര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദേശീയ പുരസ്കാര ജേതാവായ രാജീവ് രവി ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രസന്നിവേശം നിർവഹിച്ചിരിക്കുന്നത് ആർആർആർ, പൊന്നിയിൻ സെൽവൻ ഉൾപ്പെടെ അറുന്നൂറോളം ചിത്രങ്ങളിൽ പ്രവർത്തിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ച ശ്രീകർ പ്രസാദാണ്. സം​ഗീതം കൃഷ്ണകുമാർ.മുപ്പത്തിയഞ്ചോളം അന്തർദേശീയ - ദേശീയ പുരസ്കാരങ്ങൾ ലഭിച്ച സംവിധായകനാണ് പ്രസന്ന വിത്താനഗെ.

ആൻ്റോ ചിറ്റിലപ്പിള്ളി, സനിതാ ചിറ്റിലപ്പിള്ളി എന്നിവർ ചേർന്ന് 2020ലാണ് സിനിമ നിർമാണ കമ്പനിയായ ന്യൂട്ടൺ സിനിമ ആരംഭിച്ചത്. ലോസ് ആഞ്ചലസ്, ബോസ്റ്റൺ, സാൻഫ്രാൻസിസ്കോ, മുംബൈ, കൊച്ചി എന്നിവിടങ്ങളിൽ നിന്നാണ് ന്യൂട്ടൺ സിനിമ നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ