ENTERTAINMENT

ആർആർആറിനെതിരായ ആരോപണം നിഷേധിച്ച് സംവിധായകൻ ; ചിത്രത്തിന് രാഷ്ട്രീയ അജണ്ടയില്ലെന്ന് രാജമൗലി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആർ ആർ ആറിന് ഹിന്ദുത്വ അജണ്ടയുണ്ടെന്ന ആരോപണം തള്ളി സംവിധായകൻ എസ് എസ് രാജമൗലി. ചിത്രത്തിന് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. നിലവാരമുള്ള നല്ല സിനിമകൾ ചെയ്യാനാണ് ശ്രമിക്കുന്നത് . ഒരിക്കലും ഒരു രാഷ്ട്രീയ പാർട്ടിയുടേയും അജണ്ടകളെ പിന്തുണച്ചിട്ടില്ല . സ്വതന്ത്ര സംവിധായകനായാണ് പ്രവർത്തിക്കുന്നതെന്നും രാഷ്ട്രീയ സ്വാധീനമില്ലാതെ നല്ല ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് തുടരുമെന്നും രാജമൗലി പറഞ്ഞു. രാജ്യാന്തര മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രാജമൗലിയുടെ പ്രതികരണം

ആർ ആർ ആർ ഒരു സാങ്കല്പീക കഥയാണ്. സിനിമയിൽ പറയുന്ന സംഭവങ്ങളോ കഥാപാത്രങ്ങളോ യഥാർത്ഥമല്ല. ചിലപ്പോൾ അവയ്ക്ക് ചില സംഭവങ്ങളുമായി സാമ്യം തോന്നാം . അത് യാദൃശ്ചികം മാത്രമാണ്. അല്ലാതെ അതിന് രാഷ്ട്രീയ അജണ്ടകൾ ആരോപിക്കുന്നതിൽ അടിസ്ഥാനമില്ലെന്നും സംവിധായകൻ പറയുന്നു. ആർ ആർ ആറിലെ ഭീമന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ മുസ്ലീം വിഭാഗത്തിൽപ്പെടുന്നവർ ധരിക്കുന്നത് പോലുള്ള തൊപ്പിയാണ് ജൂനിയർ എൻടിആർ ധരിച്ചിരിക്കുന്നതെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രശ്നമുണ്ടാക്കി. തൊപ്പി നീക്കം ചെയ്തില്ലെങ്കിൽ ചിത്രം പ്രദർശിപ്പിക്കുന്ന തീയേറ്ററർ കത്തിക്കുമെന്ന് വരെ ദേശീയ പാർട്ടി നേതാവ് പറഞ്ഞെന്നും രാജമൗലി ചൂണ്ടിക്കാട്ടി . അതിനാൽ തന്നെ ഈ ആരോപണം നിലനിൽക്കില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയോടും വിധേയത്വമോ സ്വാധീനമോ ഇല്ലെന്നും രാജമൗലി പറഞ്ഞു

ആർ ആർ ആറിന് ഹിന്ദുത്വ അജണ്ടയുണ്ടെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുന്നതിനായി അജണ്ടകളെ കൂട്ടുപിടിക്കുകയാണെന്നുമായിരുന്നു ആരോപണം . സംഘപരിവാർ അജണ്ടകളെ ചിത്രം ഒളിച്ചുകടത്തുന്നെന്ന വിമർശനവും ആർ ആർ ആറിനെതിരെ ഉയർന്നിരുന്നു

ബാഹുബലി ചരിത്രം വളച്ചൊടിച്ചതാണെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും രാജമൗലി പറഞ്ഞു. സിനിമയിലെ കഥാപാത്രങ്ങൾ സാങ്കൽപീകം മാത്രമാണ് . സിനിമയ്ക്ക് വേണ്ടി സൃഷ്ടിച്ചതിനാൽ തന്നെ അവരെ ചരിത്രവുമായി ബന്ധപ്പെടുത്തി കാണേണ്ടതില്ല, ബാഹുബലി ചരിത്രം വളച്ചൊടിച്ചെന്ന് പറഞ്ഞാൽ മായാബസാറിനെയും അങ്ങനെ കാണേണ്ടി വരില്ലേയെന്നും രാജമൗലി ചോദിച്ചു

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്