2023 ലെ ഓസ്കർ നിർണയ സമിതിയിലേക്ക് ആർആർആർ ടീമിന് ക്ഷണം. അഭിനേതാക്കളായ രാം ചരൺ, ജൂനിയർ എൻടിആർ, സംഗീതസംവിധായകൻ എം എം കീരവാണി, ഗാനരചയിതാവ് ചന്ദ്രബോസ്, ഛായാഗ്രാഹന്‍ കെ കെ സെന്തില്‍ കുമാർ, പ്രൊഡക്ഷന്‍ സിസൈനർ സാബു സിറിൾ എന്നീ ആറു പേർക്കാണ് അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസിലേക്ക് ക്ഷണം ലഭിച്ചത്. ഇവരെക്കൂടാതെ, സംവിധായകരായ മണിരത്‌നം, കരൺ ജോഹർ തുടങ്ങിയവരും ക്ഷണം ലഭിച്ച 398 പേരുടെ പട്ടികയിലുണ്ട്. തമിഴിൽ നിന്ന് ഈ നേട്ടം ലഭിച്ച ആദ്യ സംവിധായകൻ കൂടിയാണ് മണിരത്നം
ക്ഷണം ലഭിച്ചവർക്ക് സംവിധായകന്‍ രാജമൗലിയും ആശംസ നേർന്നു
2023 ൽ സമിതിയിലേക്ക് ക്ഷണം ലഭിച്ചതിൽ 40 ശതമാനവും സ്ത്രീകളും 34 ശതമാനം പ്രാതിനിധ്യമില്ലാതിരുന്ന വിഭാഗങ്ങളില്‍ നിന്നുള്ളവരുമാണെന്ന് അക്കാഡമി അറിയിച്ചു
ഓസ്കർ നാമനിർദ്ദേശം ചെയ്യപ്പെട്ട ഡോക്യുമെന്ററിയുടെ സംവിധായകൻ ഷൗനക് സെൻ, ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി "ഛെല്ലോ ഷോ"യുടെ നിർമ്മാതാവ് സിദ്ധാർത്ഥ് റോയ് കപൂർ, നിരൂപക പ്രശംസ നേടിയ മറാത്തി ചിത്രങ്ങളായ "ദി ഡിസിപ്പിൾ", "കോർട്ട്" എന്നിവയിലൂടെ പ്രശസ്തനായ ചൈതന്യ തംഹാനെ എന്നിവർക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
ചലച്ചിത്ര നിർമ്മാണ- സാങ്കേതിക മേഖലയില്‍ നിന്നും ഗിരീഷ് ബാലകൃഷ്ണൻ, ക്രാന്തി ശർമ്മ, വിഷ്വൽ ഇഫക്റ്റ് ആർട്ടിസ്റ്റുകളായ ഹരീഷ് ഹിങ്കോറാണി, പിസി സനത്, ഫിലിം എക്സിക്യൂട്ടീവ് ശിവാനി റാവത്ത്, സൗദി അറേബ്യയിലെ റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മാനേജിംഗ് ഡയറക്ടർ ശിവാനി പാണ്ഡ്യ മൽഹോത്ര തുടങ്ങിയവരും അംഗത്വ പട്ടികയിൽ ഇടം നേടി
2023 ൽ സമിതിയിലേക്ക് ക്ഷണം ലഭിച്ചതിൽ 40 ശതമാനവും സ്ത്രീകളാണ്. ഇതുവരെ അക്കാഡമി അവാർഡ് നിർണയ സമിതിയിൽ പ്രാതിനിധ്യമില്ലാതിരുന്നവരിൽപ്പെട്ടവരാണ് 34 ശതമാനമെന്നും അധികൃതർ അറിയിച്ചു. അവാർഡ് ജേതാക്കൾ ഉൾപ്പെടെ 76 ഓസ്കർ നോമിനികളും ക്ഷണിക്കപ്പെട്ടവരിൽ ഉണ്ടെന്ന് അക്കാഡമി അറിയിച്ചു.
കലാകാരന്മാരെയും സിനിമാ രംഗത്തെ പ്രൊഫഷണലുകളെയും അംഗത്വത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ അഭിമാനിക്കുന്നുവെന്ന് അക്കാഡമി സിഇഒ ബിൽ ക്രാമറും പ്രസിഡന്റ് ജാനറ്റ് യാങ്ങും പ്രസ്താവനയിൽ പറഞ്ഞു. വോട്ടിങ്ങിൽ വൈവിധ്യമാർന്ന ആശയങ്ങൾ ഉൾപ്പെടുത്തുകയാണ് അക്കാഡമിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടിമാരായ കാജോൾ, സൂര്യ, സംവിധായകരായ റീമ കാഗ്തി, സുസ്മിത് ഘോഷ്, റിന്റു തോമസ്, പാൻ നളിൻ എന്നിവരുൾപ്പെടെ 397 പേർക്ക് 2022 ല്‍ സമിതിയിലേക്ക് ക്ഷണം ലഭിച്ചിരുന്നു.