ENTERTAINMENT

ക്രിട്ടിക്സ് ചോയ്സ് അവാർഡിലും തിളങ്ങി ആർആർആർ ; മികച്ച വിദേശ ഭാഷ ചിത്രത്തിനും ഗാനത്തിനും പുരസ്കാരം

വെബ് ഡെസ്ക്

ഗോള്‍ഡന്‍ ഗ്ലോബ് പിന്നാലെ 28ാമത് ക്രിട്ടിക്സ് ചോയ്സ് പുരസ്കാര വേദിയിലും നേട്ടം കൊയ്ത് രാജമൗലി ചിത്രം ആര്‍ആര്‍ആർ. മികച്ച വിദേശഭാഷാ ചിത്രം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലാണ് നേട്ടം.

ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്റ്റേണ്‍ ഫ്രണ്ട്, അര്‍ജന്റീന 1985, ബാര്‍ഡോ, ഫോള്‍സ് ക്രോണിക്കില്‍ ഓഫ് എ ഹാന്‍ഡ്ഫുള്‍ ട്രൂത്ത്‌സ്, ക്ലോസ് ആന്‍ഡ് ഡിസിഷന്‍ ടു ലീവ് തുടങ്ങിയ സിനിമകള്‍ക്കൊപ്പമാണ് ആര്‍ആര്‍ആര്‍ അന്തിമ റൗണ്ടില്‍ മത്സരിച്ചത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ കരോലിന ഫ്രം ദ ക്രോഡാഡ്‌സ്, സിയാവോ പാപ്പ, ഗില്ലെർമോ ഡെൽ ടോറോയുടെ `പിനോച്ചിയോ` ലേഡി ഗാഗ, ബ്ലഡ്‌പോപ്പിന്റെ ഹോൾഡ് മൈ ഹാൻഡ് ഫ്രം ടോപ്പ് ഗൺ, മാവെറിക്ക്, റിഹാനയുടെ ലിഫ്റ്റ് മി അപ് ഫ്രം ബ്ലാക്ക് പാന്തർ, ന്യൂ വാക്കണ്ട തുടങ്ങിയ ഗാനങ്ങളെ പിന്തള്ളിയാണ് നാട്ടു നാട്ടു മികച്ച ഗാനത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിൽ നടന്ന അവാർഡ് നിശയിൽ സംവിധായകന്‍ രാജമൗലി പുരസ്കാരം ഏറ്റുവാങ്ങി

അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ഇതിനോടകം ചിത്രം പ്രദര്‍ശിപ്പിച്ചു. ലോസ് ഏഞ്ചല്‍സിലെ ഡിജിഎ തിയേറ്ററില്‍ ജനുവരി 7 ന് നടന്ന പ്രദര്‍ശനത്തിന് ശേഷം രാജമൗലിയും ജൂനിയര്‍ എന്‍ടിആറും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരുന്നു. ഇതിനിടെ ആര്‍ആര്‍ആര്‍ തെലുങ്ക് ചിത്രമാണെന്നും ബോളിവുഡ് ചിത്രമല്ലെന്നുമുള്ള സംവിധായകന്റെ വാക്കുകൾ വൈറലായിരുന്നു. 'ഇതൊരു ബോളിവുഡ് സിനിമയല്ല. ഞാന്‍ വരുന്ന തെക്കേ ഇന്ത്യയില്‍ നിന്നുള്ള ഒരു തെലുങ്ക് ചിത്രമാണ്', രാജമൗലി പറഞ്ഞു.

ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം ഗോൾഡൻ ഗ്ലോബില്‍ ഒറിജിനൽ സോങ് വിഭാഗത്തില്‍ പുരസ്കാരം സ്വന്തമാക്കിയിരുന്നു

ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം ഗോൾഡൻ ഗ്ലോബില്‍ ഒറിജിനൽ സോങ് വിഭാഗത്തില്‍ പുരസ്കാരം സ്വന്തമാക്കിയിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ എം എം കീരവാണി ഈണം പകർന്ന ഗാനം രചിച്ചത് കാലഭൈരവിയും രാഹുൽ സിപ്ലിഗഞ്ചും ചേർന്നാണ്. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിൾ അവാർഡ്സിൽ മികച്ച സംവിധായകൻ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികൾ ഇതിനകം ആർആർആർ നേടിയിട്ടുണ്ട്. 1920-കളിലെ ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയെ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ ജൂനിയർ എൻടിആറും രാം ചരണും സ്വാതന്ത്ര്യ സമര സേനാനികളായ കൊമരം ഭീം ആയും അല്ലൂരി സീതാരാമരാജുവായുമാണ് വേഷമിട്ടത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരും ബ്രിട്ടീഷ് അഭിനേതാക്കളായ റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്