ENTERTAINMENT

ലിജോയെ മയക്കിയ ആ പ്ലൈവുഡ് പരസ്യം

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിനു പ്രേരണയായത് രൂപേഷ് കശ്യപ് സംവിധാനം ചെയ്ത പ്ലൈവുഡ് പരസ്യമായിരുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. പ്രേക്ഷക പ്രശംസ നേടിയ ചിത്രം തമിഴ്- മലയാളി പ്രേക്ഷകരേയും ഒരേ സമയം അത്ഭുതപ്പെടുത്തിയിരുന്നു . ഒരു ഉച്ചമയക്കത്തിനിടെ ജെയിംസ് എന്ന മലയാളി,സുന്ദരനെന്ന തമിഴനായി മാറുന്ന കഥ ഏറെ നിരൂപകപ്രശംസ നേടിയിരുന്നു. അതേ സമയം ലിജോ ജോസ് ഈ സിനിമയുടെ ആശയം തനിക്കു കിട്ടിയത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ ഒരു പരസ്യത്തില്‍ നിന്നാണെന്ന് വ്യക്തമാക്കിയിരുന്നു ലിജോയുടെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിച്ച ചിത്രത്തിന് ഈ പരസ്യം പ്രേരണയായി എന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നിയെന്ന് പഴയ ആ പരസ്യത്തിന്റെ സംവിധായകൻ രൂപേഷ് കശ്യപ് പറയുന്നു

രൂപേഷ് കാശ്യപ്

പ്ലൈവുഡ് ഏതായാല്‍ എന്താണ് എന്ന മനോഭാവമുണ്ടായിരുന്ന കാലത്താണ് ഗ്രീന്‍പ്ലൈ എന്ന പ്ലൈവുഡ് കമ്പനി തങ്ങളുടെ മാര്‍ക്കറ്റ് സാധ്യത കണക്കിലെടുത്ത് ഒരു പരസ്യം ചെയ്യാന്‍ ആഗ്രഹിച്ചത് . കാലങ്ങളോളം ഈട് നില്‍ക്കുന്നത് എന്ന ആശയമാണ് അവർ ഇതിനായി മുന്നോട്ട് വച്ചത് . ക്രിയേറ്റീവ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ചിരുന്ന തമിഴ്‌നാട്ടുകാരനായ ചൊക്കലിംഗവും മലയാളിയായ ജാജു ടി കെ യുമാണ് ഗ്രീന്‍പ്ലൈ എന്ന ക്ലൈൻ്റിൻ്റെ ആവശ്യങ്ങള്‍ അടങ്ങുന്ന ഒരു രൂപരേഖയുമായി രൂപേഷിന്റെ അടുത്തേക്ക് വരുന്നത്. ചൊക്കയും ജാജുവും ഇത് രൂപേഷിനോട് പറഞ്ഞപ്പോള്‍ എങ്ങനെ ഇക്കാര്യം വ്യത്യസ്തമായി അവതരിപ്പിക്കാം എന്നായി രൂപേഷിൻ്റെ ചിന്ത.

അങ്ങനെയാണ് വായനാശീലമുള്ള രൂപേഷിന് എന്നോ താന്‍ പുസ്തകത്തില്‍ വായിച്ച ഒരു യഥാര്‍ഥ സംഭവം മനസിലേക്ക് വരുന്നത്. ഒരു ഐഎഎസ് ഓഫീസര്‍ തന്റെ മകളോടൊപ്പം സഞ്ചരിക്കുന്ന സമയം മധ്യപ്രദേശിലെ ഏതോ ഗ്രാമത്തില്‍ എത്തിയപ്പോള്‍ മകള്‍ ഒച്ച വച്ച് ബസ്സ് നിര്‍ത്തുകയും ചിരപരിചിതമായ സഥലം എന്ന പോലെ ആ ഗ്രാമത്തിലേക്ക് ഇറങ്ങി നടക്കുകയും ചെയ്തിരുന്നു. അത് വായിച്ചപ്പോഴാണ് ഇന്ത്യന്‍ മിത്തുകളില്‍ കേട്ട് പഴകിയ പുനര്‍ജന്മം എന്ന ആശയം മനസിൽ രൂപപ്പെടുന്നത്. ജനന മരണങ്ങളുടെ കഥ പറയുന്ന ബനാറസില്‍ നിന്നെത്തുന്ന രൂപേഷിന് ആ കഥയെ വളര്‍ത്തിയെടുക്കാന്‍ പെട്ടെന്ന് സാധിച്ചു .

ഒരു ഐ എ എസ് ഓഫീസര്‍ തന്റെ മകളോടൊപ്പം സഞ്ചരിക്കുമ്പോള്‍ മധ്യപ്രദേശിലെ ഏതോ ഗ്രാമത്തില്‍ എത്തിയപ്പോള്‍ മകള്‍ ഒച്ചവച്ച് ബസ്സ് നിര്‍ത്തുകയും ചിരപരിചിതമായ സഥലം എന്ന പോലെ ആ ഗ്രാമത്തിലേക്ക് ഇറങ്ങി നടക്കുകയും ചെയ്തിരുന്നു

ആദ്യ പ്രസൻ്റേഷനിൽ തന്നെ ഗ്രീന്‍പ്ലൈയ്ക്ക് ആ കഥ ഇഷ്ടമായി . പിന്നെയും ഒമ്പത് മാസത്തോളം എടുത്തു ആ കഥ പരസ്യ രൂപത്തിലേക്കെത്താൻ. കേരളത്തില്‍ വച്ച് ചിത്രീകരണം എന്നായിരുന്നു രൂപേഷിൻ്റെ ആഗ്രഹമെങ്കിലും നിർവാണ ഫിലിംസ് എന്ന പ്രൊഡക്ഷന്‍ ഹൗസിൻ്റെ ഉടമ പ്രകാശ് വര്‍മ്മ നിര്‍ദ്ദേശിച്ചത് തമിഴ്‌നാട്ടിലെ കാരൈക്കുടി ആയിരുന്നു. ഈ തീരുമാനമാണ് മികച്ചതെന്ന് പിന്നീട് രൂപേഷിന് മനസിലായി . സര്‍ദാര്‍ ബാലനായി അഭിനയിച്ച കുട്ടിയുടെ പ്രകടനമാണ് ആ പരസ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. മൂന്നു ദിവസം കൊണ്ടാണ് പരസ്യത്തിൻ്റെ ചിത്രീകരണം പൂര്‍ത്തിയായത് .

ടിവി ചാനലുകളില്‍ പരസ്യം സംപ്രേഷണം തുടങ്ങിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അണിയറക്കാർ ഓർമ്മിക്കുന്നു.കൂടാതെ ഇന്ത്യയിലും വിദേശത്തും നിരവധി പുരസ്‌കാരങ്ങളും ആ പരസ്യ ചിത്രത്തിന് ലഭിക്കുകയുണ്ടായി. ഇതിനെല്ലാം മുകളില്‍ പരസ്യത്തിൻ്റെ ഏറ്റവും വലിയ വിജയം ഗ്രീന്‍ പ്ലൈ എന്ന കമ്പനി ജനങ്ങളിലേക്കെത്തിയെന്നതാണ് എന്നും അവർ ഓർക്കുന്നു

ഇന്ത്യയിലും വിദേശത്തും നിരവധി പുരസ്‌കാരങ്ങളും ആ പരസ്യ ചിത്രത്തിന് ലഭിക്കുകയുണ്ടായി

നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് ആശയമാകാന്‍ ഈ കുഞ്ഞു പരസ്യത്തിനു സാധിച്ചുവെന്നതില്‍ സന്തോഷമുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പ്രചോദനമായ ഈ പരസ്യത്തിൻ്റെ കാര്യം പറയാന്‍ ലിജോ തയ്യാറായത് വലിയ കാര്യമാണെന്നും രൂപേഷ് കൂട്ടിച്ചേർക്കുന്നു. ഒരിക്കല്‍ ലിജോയെ കണ്ട് സംസാരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും രൂപേഷ് എം ത്രീ ഡി ബി കഫേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

നിലവില്‍ താന്‍ എഴുതിയ സ്‌ക്രിപ്റ്റുകള്‍ സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് രൂപേഷ്. മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യണമെന്ന ആഗ്രഹവും രൂപേഷ് പങ്കുവെയ്ക്കുന്നു .

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം