ഉടൻ പുറത്തിറങ്ങുന്ന ഹൈ-സ്റ്റേക്ക് സ്പൈ-ഡ്രാമയായ സിറ്റാഡലിനായി പ്രൈം വീഡിയോ പുതിയ ആക്ഷൻ പായ്ക്ക്ഡ് ട്രെയിലർ പുറത്തിറക്കി. ആറ് എപ്പിസോഡുകളുള്ള ആദ്യ സീസണിലെ ആദ്യ 2 എപ്പിസോഡുകൾ പ്രൈം വീഡിയോയിൽ ഏപ്രിൽ 28 ന് പ്രീമിയർ ചെയ്യും. മെയ് 26 വരെ ആഴ്ചതോറും ഒരു എപ്പിസോഡ് വീതവും പുറത്തിറങ്ങും. പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരീസിൽ സ്റ്റാൻലി ടുച്ചിയും ലെസ്ലി മാൻവില്ലെയും മറ്റ് വേഷങ്ങളിൽ എത്തുന്നു. 240-ലധികം രാജ്യങ്ങളിൽ ഉൾപ്പടെ ലോകമെമ്പാടുമുള്ള പ്രീമിയറിനാണ് സിറ്റാഡൽ തയ്യാറെടുgക്കുന്നത്.
സ്വതന്ത്ര ആഗോള ചാര ഏജൻസിയായ സിറ്റാഡലിന്റെ തകർച്ചയും, സിറ്റാഡലിന്റെ പതനത്തോടെ രക്ഷപെട്ട ഏജന്റുമാരായ മേസൺ കെയ്നും നാദിയ സിനും അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്റിറ്റികൾക്ക് കീഴിൽ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതും, ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി വീണ്ടുമൊരു ദൗത്യത്തിനിറങ്ങുന്നതുമാണ് സീരീസിന്റെ പ്രമേയം.
റിച്ചാർഡ് മാഡൻ മേസൺ കെയ്നായും, പ്രിയങ്ക ചോപ്ര നാദിയ സെൻ ആയും, സ്റ്റാൻലി ടുച്ചി ബെർണാഡ് ഓർലിക്ക് ആയും, ലെസ്ലി മാൻവില്ലെ ഡാലിയ ആർച്ചറായും, ഓസി ഇഖിലെ കാർട്ടർ സ്പെൻസായും, ആഷ്ലീ കമ്മിംഗ്സ് എബി കോൺറോയായും, റോളണ്ട് മുള്ളർ ആൻഡേഴ്സ് സിൽയും ഡേവിക് സിൽയും ആയും, കയോലിൻ സ്പ്രിംഗാൽ ഹെൻഡ്രിക്സ് കോൺറോയായും സീരീസിൽ എത്തുന്നു. ഇവരെ കൂടാതെ വലിയൊരു താരനിരയും സീരീസിന്റെ ഭാഗമായുണ്ട്. ആമസോൺ സ്റ്റുഡിയോയും റൂസോ ബ്രദേഴ്സിന്റെ എ ജി ബി ഓയും ചേർന്നാണ് സിറ്റാഡൽ നിർമ്മിക്കുന്നത്.