ENTERTAINMENT

കോർട്ട് റൂം ഡ്രാമ ജോണറിൽ സാബുമോൻ സംവിധായകനാവുന്ന ആദ്യ ചിത്രം; നായിക പ്രയാ​ഗ മാർട്ടിൻ

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിക്കുന്നത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

നടൻ സാബുമോൻ സംവിധായകനാകുന്നു. കോർട്ട് റൂം ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ പ്രയാ​ഗ മാർട്ടിനാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. യഥാർഥ ജീവിതത്തിൽ വക്കീൽ കൂടിയായ തന്റെ ആദ്യ സംവിധാന സംരംഭം കോടതിക്കുള്ളിൽ തന്നെ ആവുമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു എന്ന് സാബുമോൻ പറയുന്നു. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും അണിയറക്കാർ മാധ്യമങ്ങളെ അറിയിച്ചു.

ടി. ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത് രജിനികാന്ത് നായകനായ വേട്ടൈയനിൽ 'കുമരേശൻ' എന്ന വില്ലൻ കഥാപാത്രമായി സാബുമോൻ എത്തിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങളായിരുന്നു താരത്തിന് ലഭിച്ചത്.

ഗുണ്ടാനേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിന് നിയമസഹായം നല്‍കിയതിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിലായി സാബുമോൻ വാർത്തകളിൽ നിറഞ്ഞിരുന്നു. തെറ്റ് ചെയ്യാത്തിടത്തോളം മാധ്യമങ്ങളിൽ നിന്ന് ഓടി ഒളിക്കേണ്ടതില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും പ്രയാഗയോട് താൻ പറഞ്ഞിരുന്നു എന്നും സൗഹൃദത്തിന്റെ പേരിലാണ് പ്രയാ​ഗക്കൊപ്പം നിന്നതെന്നും സാബുമോൻ മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചിരുന്നു. വേട്ടൈയന്‍റെ റിലീസ് സമയത്ത് പ്രയാഗ മാര്‍ട്ടിനെ സഹായിച്ചതെന്തിനെന്ന് വീട്ടുകാരും സുഹൃത്തുക്കളുമുൾപ്പടെ ചോദിച്ചു, തനിക്ക് രണ്ട് പെണ്‍കുട്ടികളാണെന്ന് ഓർമിപ്പിച്ചവർ വരെ ഉണ്ടെന്നും സാബുമോന്‍ പറയുന്നു. സൗഹൃദത്തിന് ഏറെ വില നൽകുന്ന ആളാണ് താനെന്നും ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രയാ​ഗ ഭാ​ഗമായതിൽ ഏറെ സന്തോഷിക്കുന്നുവെന്നും സാബുമോൻ വ്യക്തമാക്കി.

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്