ENTERTAINMENT

അജിത്ത്, വിജയ് ചിത്രങ്ങളിൽ നിന്ന് പിൻമാറിയിട്ടില്ല ; വാർത്ത നിഷേധിച്ച് സായ് പല്ലവി

ആത്മവിശ്വാസം തന്നത് അൽഫോൺസ് പുത്രൻ

എന്റർടെയ്ൻമെന്റ് ഡെസ്ക്

അജിത്തിന്റെ തുനിവിലും വിജയ് ചിത്രം വാരിസിലേക്കും നായികയായി സായ് പല്ലവിയെ പരിഗണിച്ചിരുന്നതായും നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ അല്ലാത്തതിനാൽ താരം പിൻമാറിയെന്നുമുള്ള വാർത്തകൾ തമിഴകത്ത് പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകളെല്ലാം അടിസ്ഥാനരഹിതമായ ഗോസിപ്പുകൾ മാത്രമാണെന്ന് സായ് പല്ലവി പറയുന്നു. ഇത്തരത്തിൽ പ്രചരിക്കുന്ന കാര്യങ്ങളൊക്കെ അറിയാറുണ്ടെങ്കിലും എല്ലാ വാർത്തകളോടും പ്രതികരിക്കേണ്ടതില്ലെന്ന നിലപാടെടുത്തതിനാലാണ് ആ സമയത്ത് സംസാരിക്കാത്തതെന്നും സായ് പല്ലവി വ്യക്തമാക്കി ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിലാണ് സായി പല്ലവി കാര്യങ്ങൾ വ്യക്തമാക്കിയത്

മേയ്ക്ക് അപ്പ് ഇല്ലാതെ അഭിനയിക്കുന്നതിനുള്ള കാരണവും സായ് പല്ലവി തുറന്ന് പറഞ്ഞു. മേയ്ക്ക് അപ്പ് ഇല്ലാത്തതാണ് ആത്മവിശ്വാസം തരുന്നത്. മേയ്ക്ക് അപ്പില്‍ ആത്മവിശ്വാസമുള്ളവര്‍ അത് ചെയ്യുന്നതില്‍ തെറ്റില്ല. എന്നാൽകഥാപാത്രത്തിന് പ്രത്യേക തരത്തിലുള്ള മേയ്ക്ക് അപ്പോ വസ്ത്രധാരണമോ ആവശ്യമില്ല. നന്നായി എഴുതുകയും അവതരിപ്പിക്കുകയും ചെയ്യപ്പെടുന്ന കഥാപാത്രങ്ങളെ അവ തന്നെ വേറെ ഒരു തലത്തിലെത്തിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും സായ് പല്ലവി പറയുന്നു

ആത്മവിശ്വാസ കുറവുള്ള ഇന്‍സെക്വറായ ഒരു പെണ്‍കുട്ടിയായിരുന്നു ഞാന്‍. കൗമാരപ്രായത്തില്‍ ഒരു പെൺകുട്ടിക്കുണ്ടാകുന്ന എല്ലാ ഇന്‍സെക്യൂരിറ്റിയും എനിക്കും ഉണ്ടായിരുന്നു . ശബ്ദം , ലുക്ക് , മുഖകുരു അങ്ങനെ എല്ലാ ഘടകങ്ങളും എന്‌റെ ആത്മവിശ്വാസം കെടുത്തിരുന്നു. പക്ഷെ അല്‍ഫോണ്‍സ് പുത്രൻ പ്രേമത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍, ജോര്‍ജിയയില്‍ ഇരുന്ന് ആ ചിത്രത്തിന്റെഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടപ്പോള്‍, എന്‌റ് ഇന്‍ട്രൊ സീനില്‍ പ്രേക്ഷകര്‍ കൈയടിച്ചപ്പോള്‍ അദ്ഭുതവും സന്തോഷവും തോന്നി. അപ്പോള്‍ മുതലാണ് ഞാനൊരു ആത്മവിശ്വാസമുള്ള പെണ്‍കുട്ടിയായി മാറാന്‍ തുടങ്ങിയത് അതിന് കാരണം അല്‍ഫോണ്‍സ് പുത്രനാണ്

നൃത്തം കലാ ജീവിതത്തിൽ ഏറെ സഹായിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രീയമായി നൃത്തം അഭ്യസിച്ചിട്ടില്ല . ഭരതനാട്യം പഠിക്കാൻ പോയെങ്കിലും ക്ഷമ ഇല്ലാത്തതിനാൽ ഉപേക്ഷിച്ചു. ഐശ്വര്യ റായ്, മാധുരി ദീക്ഷിത് എന്നിവരുടെ നൃത്തം കണ്ടാണ് പഠിച്ചതെന്നും സായ് പല്ലവി പറയുന്നു

എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാൻ ആഗ്രഹിക്കുന്നതിനാൽ മാനേജരില്ലെന്നും സായ് പല്ലവി വ്യക്തമാക്കി

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ