ENTERTAINMENT

കാർമുകിൽ വർണൻ്റെ ചുണ്ടിൽ പാടി നവ്യാ നായർ; 'ജാനകി ജാനേ'യുടെ ടീസര്‍ പ്രകാശനം ചെയ്തു

വി കെ പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം നവ്യാ നായർ വെളളിത്തിരയിൽ തിരികെയെത്തിയത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

വർഷങ്ങൾക്ക് ശേഷം കാർമുകിൽ വർണന്റെ ചുണ്ടിൽ പാടി നവ്യാ നായർ വീണ്ടും ബി​ഗ് സ്ക്രീനിലെത്തുന്നു. സൈജു കുറുപ്പും നവ്യ നായരും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'ജാനകി ജാനേ'യുടെ ഒഫീഷ്യൽ ടീസർ കഴിഞ്ഞ ദിവസം നവ്യാ നായർ പുറത്ത് വിട്ടിരുന്നു. അനീഷ് ഉപാസനയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. എസ്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

വി കെ പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് ഒരിടവേളയ്ക്ക് ശേഷം നവ്യാ നായർ വെളളിത്തിരയിൽ തിരികെയെത്തിയത്. നവ്യാ നായരും സൈജു കുറുപ്പും തന്നെയായിരുന്നു ചിത്രത്തിൽ ജോഡികളായി എത്തിയിരുന്നത്. 'ജാനകി ജാനേ' ശക്തമായ ഒരു കുടുംബ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ടീസറിൽ നിന്നും നവ്യ ഒരു പേടിയുളള കഥാപാത്രത്തെയാണ് ചെയ്യുന്നതെന്ന് മനസിലാക്കാം. 2022ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'നന്ദനം' നവ്യയ്ക്ക് ഏറെ പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത ചിത്രമായിരുന്നു. ഇതിലേ ഗാനമാണ് 'ജാനകി ജാനേ'യിൽ വീണ്ടും നവ്യ പാടി അഭിനയിച്ചിരിക്കുന്നത്.

പ്രണയവും നര്‍മവും ചേർത്തൊരുക്കിയിരിക്കുന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്‌റ്റിക്കായാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ഷറഫുദീൻ, ജോണി ആന്റണി, നന്ദു, കോട്ടയം നസീർ, പ്രമോദ് വെളിയനാട്, ജോർജ് കോര, അഞ്ജലി, സ്മിനു സിജു, ഷൈലജ, ജോർഡി പൂഞ്ഞാർ എന്നിവർ അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള കാറളം ഗ്രാമത്തിലായിരുന്നു. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ശ്യാം രാജാണ്. സംഗീതം കൈലാസ് മേനോനും എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും ചേർന്ന് ആണ് നിർവഹിച്ചിരിക്കുന്നത്. ചിത്രം അടുത്ത മാസം തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ