ENTERTAINMENT

റിമ കല്ലിങ്കലിനെ നായികയാക്കി സജിൻ ബാബു വിന്റെ പുതിയ സിനിമ 'തിയറ്റർ'

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബിരിയാണിക്ക് ശേഷം സജിൻ ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടെെറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. തിയറ്റർ- ദി മിത്ത് ഓഫ് റിയാലിറ്റി എന്നു പേരിട്ട സിനിമയില്‍ റിമ കല്ലിങ്കലാണ് നായികയാവുന്നത്.

സജിൻ ബാബുവിന്റെ ഏറെ ചർച്ചചെയ്യപ്പെട്ട സിനിമയായ ബിരിയാണി പുറത്തിറങ്ങി മൂന്നു വർഷങ്ങൾക്കു ശേഷമാണ് പുതിയ സിനിമയുമായി സംവിധായകന്‍ എത്തുന്നത്.

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ ബിരിയാണി നിരവധി ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.

അഞ്ജന- വാർസിന്റെ ബാനറിൽ അഞജന ഫിലിപ്പും വി.എ ശ്രീകുമാറും ചേർന്ന് നിർമിക്കുന്ന സിനിമയാണ് തിയറ്റർ. വിനായകനും സൂരജ് വെഞ്ഞാറമ്മൂടും ആദ്യമായി ഒന്നിച്ച തെക്ക് - വടക്ക് ആണ് ഇവർ നിർമിച്ച ഇതിനു മുമ്പത്തെ സിനിമ. സമകാലിക ലോകത്ത് ആളുകൾ സ്വന്തം വിശ്വാസങ്ങൾക്ക്കും ആവശ്യങ്ങൾക്കും അനുസരിച്ച് യാഥാർഥ്യങ്ങളെ വ്യാഖ്യാനിക്കുന്നതാണ് സിനിമയുടെ പ്രമേയമെന്ന് സംവിധായകൻ സജിൻ ബാബു പറഞ്ഞു.

വൈറൽ യുഗത്തിന്റെ കഥയാണ് ഈ സിനിമ എന്നും, തിയറ്റർ സിനിമ തീയേറ്റർ വഴി തന്നെ ആളുകളിലേക്കെത്തണമെന്നതാണ് ആഗ്രഹമെന്നും, മലയാളത്തിലെ മികച്ച സിനിമകൾ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മാത്രമേ കാണാനാകൂ എന്ന സ്ഥിതി മാറണമെന്നും നിർമ്മാതാവ് അഞ്ജന ഫിലിപ്പും അഭിപ്രായപ്പെടുന്നു. തിയറ്റർ റിലീസിലൂടെയാണ് സിനിമ പ്രേക്ഷകരിൽ എത്തുന്നത്.

സംവിധായകൻ കൂടിയായ അപ്പു എൻ ഭട്ടതിരി ആണ് ചിത്രത്തിന്റെ എഡിറ്റർ. സരസ ബാലുശ്ശേരി, ഡൈൻ ഡേവിഡ്, പ്രമോദ് വെളിയനാട്, കൃഷ്ണൻ ബാലകൃഷ്ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി. രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്മി പത്മ, മീന രാജൻ, ആർജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് അഭിനേതാക്കൾ.

ക്യാമറ: ശ്യാമപ്രകാശ് എം എസ്, എഡിറ്റിങ്: അപ്പു എൻ ഭട്ടതിരി, സിങ്ക് സൗണ്ട്: ഹരികുമാർ മാധവൻ നായർ, മ്യൂസിക്: സയീദ് അബ്ബാസ്, ആർട്ട്: സജി ജോസഫ്, കോസ്റ്റ്യും: ഗായത്രി കിഷോർ, വിഎഫ്എക്സ്: പ്രശാന്ത് കെ നായർ, പ്രോസ്തെറ്റിക് & മേക്കപ്പ്: സേതു ശിവാനന്ദൻ- ആശ് അഷ്റഫ്, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ഉണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അജിത്ത് സാഗർ, ഡിസൈൻ: പുഷ്360. 'അസ്തമയം വരെ,' 'അയാൾ ശശി' തുടങ്ങിയവയും സജിൻ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമകളായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും