ENTERTAINMENT

'പണി'യിൽ സം​ഗീതമൊരുക്കാൻ രണ്ട് 'വി​ജയ' സം​ഗീതസംവിധായകർ!

ദ ഫോർത്ത് - കൊച്ചി

മലയാളം, തമിഴ് ഭാഷകളിലായി മികച്ച ഗാനങ്ങൾ സമ്മാനിച്ച രണ്ട് സംഗീത സംവിധായകർ ആദ്യമായി ഒന്നിക്കുന്നു. ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന 'പണി' എന്ന സിനിമയ്ക്ക് വേണ്ടിയാണ് വിഷ്ണു വിജയും, സാം സി എസും ഒന്നിക്കുന്നത്. വിജയ​ഗാനങ്ങൾ മാത്രം സമ്മാനിച്ചിട്ടുളള ഇരുവരും ഒന്നിക്കുന്നു എന്ന വാർത്ത ചിത്രത്തിന് നൽകുന്ന പ്രതീക്ഷ വളരെ വലുതാണ്.

റിലീസിന് മുന്നോടിയായി പുറത്തുവിട്ട നായകൻ ജോജുവിന്റെയും നായിക അഭിനയയുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. 'ഗിരി ആൻഡ് ഗൗരി ഫ്രം പണി' എന്ന ക്യാപ്ഷനിൽ എത്തിയ ചിത്രങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും പ്രേക്ഷകർ സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ജോജുവിന്റെ നായികയായി എത്തുന്ന അഭിനയ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്ത പെൺകുട്ടിയാണ്. അഭിനയ മികവിൽ വളരെ മുമ്പ് തന്നെ തമിഴ്, തെലുങ്ക് ഭാഷകളിലായി ശ്രദ്ധ നേടിയിട്ടുളള താരമാണ് അഭിനയ. 100 ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ 'പണി' ആഗസ്റ്റ് ആദ്യ വാരം റിലീസിനെത്തുമെന്നാണ് സൂചന.

മുൻ ബിഗ്‌ബോസ് താരങ്ങളായ സാഗർ, ജുനൈസ്, ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങിയവർ ഭാ​ഗമാവുന്ന ചിത്രത്തിൽ അറുപതോളം പുതിയ താരങ്ങളാണ് അഭിനയിക്കുന്നത്. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ഴോണറിൽ എത്തുന്ന ചിത്രം ജോജുവിന്റെ തന്നെ പ്രൊഡക്ഷൻ കമ്പനി ആയ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്സിന്റെയും, എ ഡി സ്റ്റുഡിയോസിന്റെയും, ശ്രീ ഗോകുലം മൂവീസിന്റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ക്യാമറ -വേണു ISC, ജിന്റോ ജോർജ്. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?