ENTERTAINMENT

'മമ്മൂട്ടി സാർ നിങ്ങളാണെന്റെ ഹീറോ, ഈ വർഷത്തെ സിനിമ ഇതാണ്'; കാതലിനെ പ്രശംസിച്ച് സമന്ത

ചിത്രത്തിലെ പ്രകടനത്തിൽ നടൻ മമ്മൂട്ടിയെയും ജ്യോതികയെയും സമന്ത പ്രശംസിച്ചു

എന്റർടെയ്ൻമെന്റ് ഡെസ്ക്

മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളായി എത്തിയ കാതൽ ദി കോർ സിനിമയെ അഭിനന്ദിച്ച് തെന്നിന്ത്യൻ താരം സമന്ത. ഈ വർഷത്തെ സിനിമ കാതൽ ആണെന്നും ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിൽ നിന്ന് പുറത്തുകടക്കാൻ തനിക്ക് ഒരുപാട് കാലം വേണ്ടിവരുമെന്നും സമന്ത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മനോഹരവും കരുത്തുറ്റതുമായ സിനിമ നിങ്ങൾ ഓരോരുത്തരും കാണണമെന്നും സാമന്ത ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ പറഞ്ഞു. ചിത്രത്തിലെ പ്രകടനത്തിൽ നടൻ മമ്മൂട്ടിയെയും ജ്യോതികയേയും സമന്ത പ്രശംസിച്ചു.

മമ്മൂട്ടി സാർ നിങ്ങൾ ആണെന്റെ ഹീറോ, ഈ പ്രകടനത്തിൽ നിന്ന് പുറത്തുകടക്കാൻ എനിക്ക് ഒരുപാട് കാലം വേണ്ടിവരും. ജ്യോതിക ലവ് യൂ. ജിയോ ബേബി ലജന്ററി എന്നും സമന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് കാതൽ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് ആദർശ് സുകുമാരനും പോൾസൺ സക്കറിയയും ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്.

മാത്യു ദേവസി എന്ന സ്വവർഗ അനുരാഗിയായ കഥാപാത്രത്തെയാണ് മമ്മുട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത് സാലു കെ തോമസ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ദുൽഖർ സൽമാൻന്റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ