ENTERTAINMENT

കേരള സ്റ്റോറിക്ക് പിന്നാലെ ചെന്നൈ സ്റ്റോറിയും; നായിക സാമന്ത

ബ്രിട്ടീഷ് സംവിധായകന്‍ ഫിലിപ് ജോണ്‍ ഒരുക്കുന്ന ചിത്രം ഇംഗ്ലീഷിലും തമിഴിലും റിലീസ് ചെയ്യും

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഹോളിവുഡില്‍ ചുവട് ഉറപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് സാമന്ത. റൂസോ ബ്രദേഴ്‌സ് നിര്‍മ്മിച്ച സിറ്റാഡല്‍ എന്ന ഇന്ത്യന്‍ സീരീസിന് ശേഷം ഇംഗ്ലീഷ് ഭാഷ ചിത്രമായ ചെന്നൈ സ്‌റ്റോറിയിലായിരിക്കും സാമന്ത അഭിനയിക്കുക. ബ്രിട്ടീഷ് സംവിധായകന്‍ ഫിലിപ് ജോണ്‍ ഒരുക്കുന്ന ചിത്രം തമിഴിലും റിലീസ് ചെയ്യും.

അമ്മയുടെ മരണത്തിന് ശേഷം ജന്മനാട്ടിലേയ്ക്ക് മടങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. വേര്‍പ്പിരിഞ്ഞ് താമസിക്കുന്ന പിതാവിനായുള്ള ഇയാളുടെ തിരച്ചിലിനിടയില്‍ പ്രൈവറ്റ് ഡിക്ടറ്റീവായ ഒരു സ്ത്രീയെ കണ്ടുമുട്ടുകയും അവരെ സഹായത്തിനായി കൂടെകൂട്ടുകയും ചെയ്യുന്നു. എന്‍ മുരാരി എഴുതിയ 'അറേഞ്ച്‌മെന്റ് ഓഫ് ലവ്' എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

ചെന്നൈ സ്റ്റോറിയിൽ സാമന്തയും വിവേക് കല്‍റയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബ്രിട്ടീഷ് താരമായ വിവേക് കല്‍റ ബ്ലൈന്റഡ് ബൈ ദ ലൈറ്റ്, നെക്‌സറ്റ് ഓഫ് കിൻ തുടങ്ങിയ ഹോളിവുഡ് സീരീസുകളും സിനിമകളിലും ഭാഗമായിട്ടുണ്ട്. ചെന്നൈ സ്‌റ്റോറിയുടെ ചിത്രീകരണം വൈകാതെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാമന്തയുടേതായി അവസാനം തീയേറ്ററില്‍ എത്തിയ ചിത്രം 'ശാകുന്തള'മായിരുന്നു. 65 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രം തിയേറ്ററില്‍ വന്‍ പരാജയമാണ് നേരിട്ടത്. ശാകുന്തളത്തിന് ശേഷം പ്രിയങ്ക ചോപ്ര നായികയായ സിറ്റാഡല്‍ എന്ന ഹോളിവുഡ് സീരീസിന്റെ ഇന്ത്യന്‍ പതിപ്പിലും സാമന്ത കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ