ENTERTAINMENT

ഒരു വർഷം മാറിനിൽക്കും; സിനിമയിൽ നിന്ന് വീണ്ടും ഇടവേളയെടുക്കാൻ സാമന്ത

മയോസൈറ്റിസ് അസുഖത്തെ തുടർന്ന് താരം മുൻപും അഭിനയത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

അഭിനയത്തിൽ നിന്ന് വീണ്ടും ഇടവേളയെടുക്കാനൊരുങ്ങി സാമന്ത. വരുൺ ധവാനൊപ്പം അഭിനയിക്കുന്ന ആക്ഷൻ-ത്രില്ലർ സീരീസ് സിറ്റാഡലിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം താരം ഒരു വർഷമെങ്കിലും ഇടവേളയെടുക്കുമെന്നാണ് റിപ്പോർട്ട്. ഈ കാലയളവിൽ താരം മയോസൈറ്റിസ് രോ​ഗത്തിന് വിദ​ഗ്ധ ചികിത്സയ്ക്കായി യുഎസിലേക്ക് പോയേക്കും.

ആരോഗ്യകാര്യങ്ങളിൽ കൂടൂതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സാമന്തയുടെ തീരുമാനം. 2022ൽ മയോസൈറ്റിസ് കണ്ടെത്തിയതിന് പിന്നാലെ താരം ആറ് മാസത്തെ ഇടവേള എടുത്തിരുന്നു.

രോ​ഗം പിടിപെടുന്ന സമയത്ത് വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്ന 'കുഷി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു സാമന്ത. താരത്തിന് രോഗം നിർണയിച്ചതോടെ സിനിമയുടെ ചിത്രീകരണം നീണ്ടുപോയി. സിനിമ പൂർത്തിയാക്കാനുള്ളതിനാൽ ആറ് മാസം മാത്രം ഇടവേളയെടുത്ത ശേഷം സാമന്ത സെറ്റിൽ തിരിച്ചെത്തി. തെറാപ്പി സെഷൻ അടക്കമുള്ള തുടർചികിത്സകൾ ബാക്കിയാണ്. അതിനായി ഓഗസ്റ്റിൽ യുഎസിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയയിലും തുടർചികിത്സകൾ നടക്കാനുണ്ട്.

മസിലുകളുടെ ബലത്തെ ബാധിക്കുന്ന മയോസൈറ്റിസ് എന്ന രോഗമാണ് സാമന്തയെ ബാധിച്ചിരിക്കുന്നത്. രോഗം പിടിപെട്ടതിനെ തുടർന്ന് പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്ന സാമന്ത, 'ശാകുന്തളം' ട്രെയിലർ ലോഞ്ചിനാണ് വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് കുഷിയുടെ ചിത്രീകരണം പൂർത്തിയാക്കി. ചിത്രം സെപ്റ്റംബർ ഒന്നിന് തീയേറ്ററുകളിലെത്തും. നിലവിൽ ചിത്രീകരണം പുരോഗമിക്കുന്ന സിറ്റാഡൽ അതേപേരിലുള്ള അമേരിക്കൻ സീരിസിന്റ ഇന്ത്യൻ പതിപ്പാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ