ENTERTAINMENT

ബൂമറാങ്ങിന്റെ പ്രൊമോഷന് വരാത്തതിന് കാരണമുണ്ട്; ഷൈൻ ടോം ചാക്കോയുടെ ആരോപണം നിഷേധിച്ച് സംയുക്ത

എന്റർടെയ്ൻമെന്റ് ഡെസ്ക്

മലയാള ചിത്രം ബൂമറാങ്ങിന്റെ പ്രൊമോഷൻ പരിപാടിക്ക് പങ്കെടുക്കാത്തതിൽ ഷൈൻ ടോം ചാക്കോ ഉന്നയിച്ച ആരോപണം നിഷേധിച്ച് സംയുക്ത. ബൂമറാങ്ങിന്റെ പ്രൊമോഷന് വിളിച്ചപ്പോൾ ചെറിയ സിനിമകളുടെ പ്രൊമോഷൻ പരിപാടിൽ പങ്കെടുക്കില്ലെന്ന് സംയുക്ത പറഞ്ഞെന്നായിരുന്നു ഷൈൻ ടോം ചാക്കോയുടെ ആരോപണം. ഇതുപോലെയുള്ളവരുടെ മനോഭാവം സിനിമയെ തകർക്കാനേ ഉപകരിക്കൂവെന്ന് ബൂമറാങ്ങിന്റെ നിർമാതാവും കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ സത്യം അതല്ലെന്ന് പറയുകയാണ് സംയുക്ത.

2019 ലാണ് ബൂമറാങ് എന്ന സിനിമയ്ക്കായി കരാർ ഒപ്പിട്ടത്. പല കാരണങ്ങളാൽ ചിത്രം നീണ്ടുപോയി. ഒടുവിൽ മറ്റൊരു ചിത്രത്തിന്റെ ഷെഡ്യൂൾ മാറ്റിവച്ചാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. അതിന് ശേഷം പ്രൊമോഷൻ വീണ്ടും നീണ്ടു. വിരൂപാക്ഷയുടെ അവസാന ഷെഡ്യൂൾ സമയത്താണ് ബൂമറാങ്ങിന്റെ പ്രൊമോഷന് വിളിച്ചത്. അതും അവസാന സമയത്താണ് പ്രൊമോഷൻ ഉണ്ടെന്ന് പറഞ്ഞത്. ആ സാഹചര്യത്തിൽ രണ്ടിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടി വന്നു. അങ്ങനെ തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു. കൊച്ചിയിൽ വിരൂപാക്ഷയുടെ പ്രൊമോഷൻ പരിപാടിക്കെത്തിയപ്പോഴാണ് താരം ഇക്കാര്യം വിശദീകരിച്ചത്

സംയുക്ത നായികയായ വിരൂപാക്ഷ ഉടൻ മലയാളത്തിലും റിലീസ് ചെയ്യും. പാൻ ഇന്ത്യൻ മിസ്റ്റിക് ത്രില്ലർ ചിത്രമായ വിരൂപാക്ഷ 70 കോടി ക്ലബിൽ ഇടം നേടിയെന്നാണ് റിപ്പോർട്ട്. വാത്തിക്ക് പിന്നാലെ വിരൂപാക്ഷയും ബോക്സ് ഓഫീസിൽ വിജയമായതോടെ തെന്നിന്ത്യൻ സിനിമയിൽ സ്ഥാനം ഉറപ്പിക്കുകയാണ് സംയുക്ത

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?