ENTERTAINMENT

'പേര് മാറ്റിയത് കൊണ്ട് കാര്യമില്ല, ചെയ്ത ജോലിയോട് ആത്മാർത്ഥത കാണിക്കണം' ; സംയുക്തയ്‌ക്കെതിരെ ഷൈൻ ടോം ചാക്കോ

എന്റർടെയ്ൻമെന്റ് ഡെസ്ക്

നടി സംയുക്തയെ രൂക്ഷമായി വിമർശിച്ച് ഷൈൻ ടോം ചാക്കോയും ബൂമറാങ് ചിത്രത്തിന്റെ നിർമാതാവും . ചിത്രത്തിന്റെ പ്രൊമോഷനിൽ പങ്കെടുക്കാത്തിനാണ് വിമർശനം. പേരിലെ മേനോനോ നായരോ മാറ്റിയിട്ട് കാര്യമില്ല, മേനോൻ ആയാലും നായരായാലും ക്രിസ്ത്യൻ ആയാലും ചെയ്യുന്ന ജോലിയോട് ആത്മാർത്ഥത ഇല്ലെങ്കിൽ എന്തുകാര്യം എന്ന് ഷൈൻ ടോം ചാക്കോ ചോദിച്ചു. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയിൽ വന്ന ശേഷം കിട്ടുന്നതല്ലേ. ചെറിയ സിനിമകൾക്കൊന്നും അവർ വരില്ലെന്ന് പറയുന്നു. ചെറിയ സിനിമകളിലൂടെയാണ് വലിയ ചിത്രങ്ങളിലേക്ക് എത്തിയതെന്ന് മറക്കരുതെന്നും ഷൈൻ ഓർമിച്ചു

സംയുക്തയ്ക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകിയിട്ടുണ്ടെന്ന് നിർമാതാവും പറഞ്ഞു. വേറെ ചിത്രങ്ങളുടെ തിരക്ക് കൊണ്ട് സമയമില്ലെന്ന് പറഞ്ഞാൽ മനസിലാക്കാം. എന്നാൽ സംയുക്തയെ വിളിച്ചപ്പോൾ താൻ ഇപ്പോൾ 35 കോടിയൊക്കെയുള്ള ചിത്രങ്ങളാണ് ചെയ്യുന്നതെന്നും അതിനൊക്കെ മാസ്സീവ് റിലീസാണെന്നുമാണ് പറഞ്ഞത്. മലയാള സിനിമ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഹൈദരാബാദിൽ സെറ്റിലാകുകയാണ് . അതിനാൽ ചെറിയ ചിത്രങ്ങൾക്കായി വരാനാകില്ലെന്ന് സംയുക്ത പറഞ്ഞതെന്നും നിർമാതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു

ചിത്രീകരണ സമയത്ത് സംയുക്ത നന്നായി സഹകരിച്ചിട്ടുണ്ടെന്നും കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും നിർമാതാവ് പറഞ്ഞു. ഇതുപോലെയുള്ളവരുടെ മനോഭാവം സിനിമയെ തകർക്കാനേ ഉപകരിക്കൂവെന്നും നിർമാതാവ് കുറ്റപ്പെടുത്തി

മനു സുധാകരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈസി ഫ്ലൈ പ്രൊഡക്ഷൻസിന്റെ ബാനറിൽ തൗഫീഖ് ആര്‍ അജിത്ത് മേടയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‌റെ നിര്‍മ്മാണം

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?