ENTERTAINMENT

സിനിമയ്ക്ക് ഭൂഷണമല്ലാത്ത ആക്രമണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കും ; 'ഗുരുവായൂരമ്പല നടയിൽ' വിവാദത്തിൽ സന്ദീപ് സേനൻ

നന്ദനം പോലുള്ള സിനിമ ചെയ്ത ആളാണ് പൃഥ്വിരാജ് . ഗുരുവായൂരമ്പല നടയില്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് മറിച്ചൊരു ചിന്തയുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല

ഗ്രീഷ്മ എസ് നായർ

ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരായ വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥിന്റെ ഭീഷണി അംഗീകരിക്കാനാകില്ലെന്ന് നിര്‍മ്മാതാവ് സന്ദീപ് സേനന്‍. ഇത്തരം ഭീഷണികളെ സിനിമാ മേഖല ഒറ്റക്കെട്ടായി എതിർക്കുമെന്ന് സന്ദീപ് സേനൻ ദ ഫോർത്തിനോട് പറഞ്ഞു

സന്ദീപ് സേനന്റെ വാക്കുകൾ

ഏത് സിനിമ ചെയ്യണമെന്നത് വ്യക്തിപരമായ താത്പര്യമാണ്. ചില സാഹചര്യങ്ങളില്‍ ഓരോരുത്തരും അവരുടെ രാഷ്ട്രീയം പറയുന്ന സിനിമകളും ചെയ്യാറുണ്ട് . അപ്പോഴും ഒരു പോസ്റ്റര്‍ വരുമ്പോഴേക്കും എന്തെങ്കിലും സങ്കല്‍പ്പിച്ച് അതിനെതിരെ പ്രതിഷേധവുമായി വരുന്നത് അംഗീകരിക്കാനാകില്ല. സിനിമ മേഖല ഒറ്റക്കെട്ടായി അതിനെതിരെ നില്‍ക്കും . നന്ദനം പോലുള്ള സിനിമ ചെയ്തിട്ടുള്ളയാളാണ് പൃഥ്വിരാജ് . അപ്പോള്‍ ഗുരുവായൂരമ്പല നടയില്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് മറിച്ചൊരു ചിന്തയുണ്ടാകുന്നതെന്ന് മനസിലാകുന്നില്ല. എന്തായാലും സിനിമയ്ക്ക് ഇത് ഒട്ടും ഭൂഷണമല്ല. ഇത്തരം ഭീഷണിയെ ഭയന്ന് ഇപ്പോഴെന്നല്ല ഒരിക്കലും ആരും പിന്നോട്ട് പോകില്ല. സിനിമയുമായി യാതൊരു ബന്ധമില്ലാത്തവര്‍ ഒരു പോസ്റ്ററിന്റെ മാത്രം അടിസ്ഥാനത്തിൽ പ്രതിഷേധിക്കുന്നതോ വിമർശനം ഉന്നയിക്കുന്നതോ അംഗീകരിക്കില്ല

ഇതിനൊരു മറുവശമുണ്ടെന്നതും നമ്മൾ കാണാതെ പോകുന്നില്ല . എല്ലാത്തരം സിനിമകളെയും സിനിമകളായി മാത്രം കാണണമെന്നാണ് അതിനെ കുറിച്ച് പറയാനുള്ളത് . എത്രയോ സിനിമകളെ മുന്‍കാലങ്ങളില്‍ നമ്മള്‍ അങ്ങനെ കണ്ടിട്ടുണ്ട്. ഒരു കഥാപശ്ചാത്തലത്തിന് അനുസരിച്ചായിരിക്കും അതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുക.ലാല്‍സലാം ചെയ്ത മോഹന്‍ലാല്‍ കമ്മ്യൂണിസ്റ്റ് ആണെന്ന് പറയാന്‍ സാധിക്കുമോ . അതുകൊണ്ട് സിനിമ പുറത്തിറങ്ങുന്നവരെ കാത്തിരിക്കാന്‍ എല്ലാവരും തയാറാകണം. സിനിമ കണ്ടശേഷം തള്ളാനും കൊള്ളാനുമുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. പക്ഷെ സംഘടിതമായ ഇത്തരം ആക്രമണങ്ങളെ ഒരുമിച്ച് ചെറുക്കുക തന്നെ ചെയ്യുമെന്നും സന്ദീപ് സേനൻ പറയുന്നു

ഗൂരുവായൂരമ്പല നടയില്‍ എന്ന വിപിന്‍ ദാസ് പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഇന്നലെയാണ് പ്രഖ്യാപിച്ചത്. പിന്നാലെ മുൻ വിശ്വഹിന്ദു പരിഷത് നേതാവ് പ്രതീഷ് വിശ്വനാഥ്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദത്തിന് ആധാരം.

മലയാള സിനിമക്കാര്‍ക്ക് ദിശാബോധം ഉണ്ടാക്കാന്‍ ഉണ്ണി മുകുന്ദന് കഴിയുന്നുണ്ട്. ഗുരുവായൂരപ്പന്‌റെ പേരില്‍ വികലമായി എന്തെങ്കിലും കാണിച്ച് കൂട്ടനാണെങ്കില്‍ രാജുമോന്‍ അനൗണ്‍സ് ചെയ്ത വാരിയംകുന്നനെ ഓര്‍ത്താല്‍ മതി എന്നായിരുന്നു പ്രതീഷ് വിശ്വനാഥിന്‌റെ പോസ്റ്റ്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ