ENTERTAINMENT

ജവാനിൽ ഷാരൂഖിനൊപ്പം സഞ്ജയ് ദത്തും ദീപികയും; ആരാധകരെ ആവേശത്തിലാക്കി പുതിയ അപ്ഡേറ്റ്

ചിത്രത്തിൽ അതിഥി വേഷത്തിലാകും ദീപിക എത്തുക

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രം ജവാനിൽ ദീപിക പദുക്കോണും സഞ്ജയ് ദത്തും നിർണായക വേഷങ്ങളിലെത്തുമെന്ന് റിപ്പോർട്ട്. ജവാന്റെ ചിത്രീകരണം അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് ഇരുവരും ചിത്രത്തിനൊപ്പം ചേരുന്നത്. കഴിഞ്ഞ ദിവസം ലിയോയുടെ കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കി മടങ്ങിയ സഞ്ജയ് ദത്ത് ജവാന്റെ സെറ്റിലേക്കാണ് പോയതെന്നും പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു.

ഷാരൂഖിനൊപ്പമുള്ള ആക്ഷൻ രംഗങ്ങൾ ഉൾപ്പെടെയുണ്ടെന്നാണ് സൂചന. 5 ദിവസമാണ് സഞ്ജയ് ദത്ത് ജവാനായി നൽകിയിരിക്കുന്നത്. അതേസമയം പഠാന് ശേഷം ഷാരൂഖ് -ദീപിക ജോഡികൾ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാവുകയാണ് ജവാൻ . നയൻതാര നായികയായ ചിത്രത്തിൽ അതിഥി വേഷത്തിലായിരിക്കും ദീപിക എത്തുക. ഈ മാസം 27,28 ദിവസങ്ങളിലായിരിക്കും ദീപികയുടെ ഭാഗം ചിത്രീകരിക്കുകയെന്നാണ് സൂചന . വിജയ് സേതുപതിയാണ് ചിത്രത്തിലെ വില്ലൻ

ഏപ്രിൽ പത്തിന് ചിത്രീകരണം പൂർത്തിയാകും . അതിന് ശേഷം റിലീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നേരത്തെ ജൂണിൽ റിലീസ് തീരുമാനിച്ചിരുന്നു. എന്നാൽ ചിത്രീകരണം വൈകിയതോടെ റിലീസ് വൈകുമെന്ന സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു .സെപ്റ്റംബറിലോ ക്രിസ്മസ് റിലീസായോ മാത്രമേ ചിത്രം എത്തൂവെന്നാണ് നിലവിലെ റിപ്പോർട്ടുകൾ

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം