ENTERTAINMENT

ശരത് കുമാറിന്റെ സൂര്യവംശം 2 വരുന്നു; രണ്ടാംഭാഗമെത്തുന്നത് 26 വർഷത്തിന് ശേഷം

എന്റർടെയ്ൻമെന്റ് ഡെസ്ക്

1997 ൽ പുറത്തിറങ്ങിയ ശരത് കുമാറിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രം സൂര്യവംശത്തിന് രണ്ടാംഭാഗം വരുന്നു. ശരത് കുമാർ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചിത്രം പുറത്തിറങ്ങിയിട്ട് 26 വർഷങ്ങൾ പൂർത്തിയായ ദിവസമാണ് രണ്ടാംഭാഗത്തെ വരുന്നുവെന്ന ശരത് കുമാറിന്റെ പ്രഖ്യാപനം

ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നതിനോട് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകർക്ക്. എക്കാലത്തെയും മികച്ച ചിത്രമാണെന്നതിനാൽ തന്നെ രണ്ടാംഭാഗം വേണോ എന്നാണ് പലരും ചോദിക്കുന്നത്.

കുടുംബചിത്രമായി തീയേറ്ററുകളിലെത്തി സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് സൂര്യവംശം. ശരത് കുമാർ അച്ഛനും മകനുമായി ഡബിൾ റോളിൽ അഭിനയിച്ച ചിത്രം 1997 ലാണ് പുറത്തിറങ്ങിയത്. ദേവയാനി നായികയായെത്തിയ ചിത്രത്തിൽ രാധികയും പ്രിയരാമനും മണിവർണനുമായിരുന്നു മറ്റ് പ്രധാനതാരങ്ങൾ.

തമിഴിലെ വൻ വിജയത്തിന് ശേഷം തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിരുന്നു. എന്നാൽ തമിഴിലെ എക്കാലത്തെയും മികച്ച കുടുംബ ചിത്രങ്ങളുടെ പട്ടികയിലാണ് ഇപ്പോഴും സൂര്യവംശം. വിക്രമൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല

സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗന്ദരി നിർമ്മിച്ച ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. എസ് എ രാജ്കുമാറായിരുന്നു സംഗീതം.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്