ENTERTAINMENT

ശശികുമാർ വീണ്ടും സംവിധാനത്തിലേക്ക്; മടങ്ങി വരവ് 13 വർഷത്തിന് ശേഷം

2010ൽ പുറത്തിറങ്ങിയ ഈശനാണ് ശശികുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ അവസാന ചിത്രം

എന്റർടെയ്ൻമെന്റ് ഡെസ്ക്

13 വ‍ർഷത്തിനു ശേഷം സംവിധാന രം​ഗത്തേക്ക് തിരിച്ചെത്താനൊരുങ്ങി ശശികുമാർ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ. അനുരാഗ് കശ്യപാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത് . തമിഴ് താരം വിജയകാന്തിന്റെ മകൻ ഷൺമുഖ പാണ്ഡ്യനും ചിത്രത്തിന്റെ ഭാഗമാകുമെന്ന റിപ്പോർട്ടുകളും തമിഴകത്ത് നിന്ന് വരുന്നുണ്ട് .

ശശികുമാർ സംവിധാനത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്തകൾ 2022 ലും പുറത്തുവന്നിരുന്നു. ഷൺമുഖ പാണ്ഡ്യനെ നായകനാക്കി ഒരു വെബ് സീരീസ് ചിത്രീകരിക്കുന്നു എന്നായിരുന്നു വാർത്തകൾ. നീണ്ടകാലത്തിനു ശേഷം സുഹൃത്തായ അനുരാഗ് കശ്യപിനോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതായിരുന്നു ചർച്ചകൾക്കിടയാക്കിയത്

ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന പുതിയ ചിത്രം ഒരു എന്റർടെയ്‌നർ ആണെന്നാണ് റിപ്പോർട്ടുകൾ. അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ. ഈ വർഷം ജൂണിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ 2024 ൽ തീയേറ്ററുകളിലെത്തും.

2008 ൽ പുറത്തിറങ്ങിയ സുബ്രഹ്മണ്യപുരമാണ് ശശികുമാറിന്റെ ആദ്യ ചിത്രം. ശശികുമാർ സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്ദേഹം തന്നെയായിരുന്നു. അതുവരെ തമിഴ് സിനിമയിൽ കണ്ട് ശീലിച്ച കാഴ്ചകൾക്കപ്പുറം റിയലിസ്റ്റിക് ചലച്ചിത്രാനുഭവത്തിന് തുടക്കം കുറിക്കുകയായിരുന്നു സുബ്രഹ്മണ്യപുരം . ചിത്രത്തിലെ കൺകൾ ഇരണ്ടാൽ എന്ന പാട്ടും സൂപ്പർ ഹിറ്റായിരുന്നു . തുടർന്ന് അഭിനയത്തിൽ സജീവമായെങ്കിലും സംവിധാനത്തിൽ നിന്ന് ഇടവേള എടുത്തു. സുബ്രഹ്മണ്യപുരത്തിനു ശേഷം 2010 ൽ പുറത്തിറങ്ങിയ ഈശനാണ് ശശികുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ അവസാന ചിത്രം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ