''അന്ന് അവരെല്ലാം കൂടി ചിയര്‍ ചെയ്യാന്‍ വന്നു, ഞാന്‍ കുക്കിംഗ് ചെയ്യുന്നതിനിടയില്‍ റീല്‍സ് ചെയ്യാമെന്നൊക്കെ പറഞ്ഞ് ഡാന്‍സ് പ്രാക്ടീസ് ഒക്കെ ചെയ്ത്, അങ്ങനെ പെട്ടെന്ന് എടുത്തൊരു വീഡിയോ ആയിരുന്നു. അതിന് പിന്നാലെയാണ് എന്റെ കാലുകളെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായത്. സത്യത്തില്‍ അതിന് ശേഷമാണ് ഞാന്‍ എന്റെ ബോഡിയെ ശരിക്കും ബോഡിയെ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ തുടങ്ങിയത്...'
സെലിബ്രറ്റികളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് നാം കാണുന്നതിനും അപ്പുറം ചിലതുകൂടി പറയാനുണ്ടാകും. ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലെ തിരഞ്ഞെടുത്ത പോസ്റ്റുകളെ കുറിച്ച് അവര്‍ തന്നെ പറയുന്നു The Fourth INME ല്‍ ... ആദ്യ എപ്പിസോഡില്‍ സയനോര ഫിലിപ്പ്.