ENTERTAINMENT

'നിങ്ങളുടെ പാതിയെങ്കിലും ചെയ്യാന്‍ എനിക്ക് കഴിഞ്ഞിരുന്നെങ്കില്‍'; മോഹന്‍ലാലിന്റെ ഡാന്‍സിനെ പുകഴ്ത്തി ഷാരൂഖ്

64-ാം വയസിലും അസാമാന്യ ഊർജത്തോടെയും മെയ്‌വഴക്കത്തോടെയും ഡാന്‍സ് ചെയ്യുന്ന മോഹന്‍ലാലിന് 'പാന്‍ ഇന്ത്യ' ലെവലില്‍ തന്നെ കൈയടി ലഭിക്കുന്നുണ്ട്

വെബ് ഡെസ്ക്

വനിത ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച നൃത്തം ഇന്നലെ മുതല്‍ സമൂഹ മാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുകയാണ്. ഷാരൂഖ് ഖാന്‍ ചിത്രം ജവാനിലെ 'സിന്ധ ബന്ധ' എന്ന ഗാനത്തിനാണ് മോഹന്‍ലാല്‍ ചുവടുവെച്ചത്. 64-ാം വയസിലും അസാമാന്യ ഊർജത്തോടെയും മെയ്‌വഴക്കത്തോടെയും ഡാന്‍സ് ചെയ്യുന്ന മോഹന്‍ലാലിന് 'പാന്‍ ഇന്ത്യ' ലെവലില്‍ തന്നെ കൈയടി ലഭിക്കുന്നുണ്ട്.

ഒടുവില്‍ വീഡിയോ കറങ്ങിത്തിരിഞ്ഞ് ഷാരൂഖിന്റെ പക്കലും എത്തി. തന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെ മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ ഷെയർ ചെയ്യുക മാത്രമല്ല ചുവടുകളെ അഭിനന്ദിക്കുകയും ചെയ്തിട്ടുമുണ്ട് ഷാരൂഖ്.

''ഈ ഗാനം കൂടുതല്‍ പ്രത്യേകതയുള്ളതാക്കി മാറ്റിയതിനു മോഹന്‍ലാല്‍ സാറിന് നന്ദി. നിങ്ങള്‍ ചെയ്തതിന്റെ പകുതിയോളമെങ്കിലും നന്നാക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ക്കൊപ്പം അത്താഴം കഴിക്കാനുള്ള ആഗ്രഹവും സ്നേഹമറിയിക്കുകയാണ്. നിങ്ങളാണ് യഥാർഥ സിന്ധ ബന്ധ,'' ഷാരൂഖ് കുറിച്ചു.

നിങ്ങളെ പോലെ മറ്റാർക്കും ചെയ്യാനാകില്ലെന്നായിരുന്നു ഷാരൂഖിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി. നല്ല വാക്കുകള്‍ക്ക് നന്ദിയും മോഹന്‍ലാല്‍ എക്സില്‍ കുറിച്ച മറുപടിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അവാർഡ് ഷോയിലുണ്ടായിരുന്ന കാണികള്‍ പകർത്തിയ ദൃശ്യങ്ങളാണ് ആദ്യം വൈറലായത്. പിന്നീട് വനിത തന്നെ പ്രൊമോയായി വീഡിയോ റിലീസ് ചെയ്തു. 'സിന്ധ ബന്ധ'ക്ക് പുറമെ രജിനികാന്ത് ചിത്രം ജയിലറിലെ ഹുക്കും എന്ന ഗാനത്തിനും മോഹന്‍ലാല്‍ ചുവടുവെച്ചിട്ടുണ്ട്.

ഇതിനുപുറമെ അവാർഡ് നിശയ്ക്കിടെ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച നിമിഷങ്ങളുടെ ദൃശ്യങ്ങളും വൈറലായിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ വനിത തന്നെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം