ENTERTAINMENT

ഹാട്രികിനൊരുങ്ങി ഷാരൂഖ് ഖാൻ; ജന്മദിനത്തിൽ 'ഡങ്കി'- ടീസർ

ഷാരൂഖ് ഖാന്റെ അമ്പത്തിയെട്ടാം ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ടീസർ പുറത്തിറക്കിയത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

കാത്തിരിപ്പിനൊടുവിൽ ഷാരൂഖ് ഖാനും രാജ്കുമാർ ഹിരാനിയും ആദ്യമായി ഒന്നിക്കുന്ന 'ഡങ്കി'യുടെ ടീസർ പുറത്തിറക്കി. ഷാരൂഖ് ഖാന്റെ അമ്പത്തിയെട്ടാം ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ടീസർ പുറത്തിറക്കിയത്. വിദേശരാജ്യങ്ങളിലേക്ക് അനധികൃതമായി കുടിയേറി പാർക്കാൻ ശ്രമിക്കുന്ന ഇന്ത്യാക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. ഡോങ്കി ഫ്‌ളൈറ്റ് എന്ന പേരിൽ അറിയപ്പെടുന്ന ഈ അനധികൃത കുടിയേറ്റം യുകെ, യുഎസ്, കാനഡ പോലുള്ള രാജ്യങ്ങളിലേക്കാണ് പ്രധാനമായും നടക്കാറുള്ളത്.

തപ്‌സി പന്നുവാണ് ചിത്രത്തിൽ നായികയാവുന്നത്. ദിയാ മിർസ, ബൊമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരിടവേളക്ക് ശേഷം സിനിമയിലേക്ക് തിരികെയെത്തിയ ഷാരുഖ് 2023 ൽ ചെയ്ത രണ്ട് ചിത്രങ്ങളും റെക്കോർഡ് കളക്ഷനാണ് സ്വന്തമാക്കിയത്. സ്‌പൈ യൂണിവേഴ്‌സിൽ പെട്ട പത്താനും, ആറ്റ്‌ലി സംവിധാനം ചെയ്ത ജവാനുമായിരുന്നു ഷാരൂഖിന്റെതായി റിലീസ് ചെയ്ത ചിത്രങ്ങൾ.

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബോളിവുഡിലെ ഹിറ്റ് സംവിധായകൻ രാജ് കുമാർ ഹിരാനിയും ഷാരുഖ് ഖാനും ഒന്നിക്കുന്നത്. അതുകൊണ്ടുതന്നെ ഡങ്കിയും വലിയ ഹിറ്റാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രാജ്കുമാർ ഹിരാനി ഫിലിംസും, ജിയോ സ്റ്റുഡിയോയും ചേർന്നാണ് ഡങ്കി നിർമ്മിക്കുന്നത്. രാജ്കുമാർ ഹിരാനി, അഭിജത് ജോഷി, കനിക ധില്ലൻ എന്നിവരാണ് ചിത്രത്തിന്റെ കഥ രചിച്ചത്. സി കെ മുരളീധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രീതമാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ