ENTERTAINMENT

രജനികാന്ത് - വിജയ്‌ സിനിമകള്‍ കണ്ടു പഠിച്ചു; ജവാന് വേണ്ടി തയാറെടുത്തത് എങ്ങനെയെന്ന് പറഞ്ഞ് ഷാരൂഖ് ഖാന്‍

സ്റ്റൈൽ മനസിലാക്കാൻ യാഷ് അല്ലു അർജുൻ സിനിമകളും കണ്ടു

എന്റർടെയ്ൻമെന്റ് ഡെസ്ക്

അറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിന്റെ പ്രിവ്യൂ സജീവ ചർച്ചയാകുന്നതിനിടെ കഥാപാത്രത്തിനായി തയാറെടുത്തത് എങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് കിങ് ഖാൻ. അറ്റ്ലിയുടെ സംവിധാന ശൈലി മനസിലാക്കാന്‍ കണ്ട ചിത്രങ്ങളെ കുറിച്ചും വിജയ് , രജനീകാന്ത്, അല്ലു അർജുൻ , യാഷ് എന്നിവരുടെ ചിത്രങ്ങൾ എങ്ങനെ സഹായിച്ചുവെന്നുമാണ് ഷാരൂഖ് ഖാൻ പറയുന്നത്

അറ്റ്ലിയുടെ സംവിധാന ശൈലി മനസ്സിലാക്കാന്‍ അറ്റ്ലി സംവിധാനം ചെയ്ത ചിത്രങ്ങളും ഒപ്പം വിജയ്, രജനീകാന്ത് എന്നിവരുടെ സിനിമകളും കണ്ടു. ഭാഷയും ടെക്‌നിക്കും സ്റ്റെലും മനസിലാക്കാനായി അല്ലു അര്‍ജുന്‍, യാഷ് എന്നിവരുടെ നിരവധി സിനിമകളും കണ്ടുവെന്നും അതില്‍ നിന്നും ഉള്‍ക്കൊണ്ട കാര്യങ്ങള്‍ വെച്ചാണ് ജവാനിലെ കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നതെന്നും ഷാരൂഖ് പറയുന്നു. ജവാനിലെ കഥാപാത്രത്തിനായി എങ്ങനെ തയാറെടുത്തുവെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഷാരൂഖിന്റെ പ്രതികരണം

സമൂഹത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരുങ്ങുന്ന ഒരാളുടെ യാത്രയാണ് ആക്ഷന്‍ ത്രില്ലറായ ജവാന്‍. ഷാരൂഖ് ഖാന്റെ ശബ്ദശകലത്തിലൂടെയാണ് ടീസര്‍ ആരംഭിച്ചത്. ഇത് ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്. തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളുടെയും ഗംഭീര ഗാനങ്ങളുടെയും ക്ലിപ്പുകള്‍ക്കൊപ്പം മൊട്ടത്തലയുള്ള ലുക്കിലാണ് ഷാരൂഖിനെ കാണിച്ചിരിക്കുന്നത്.

ഷാരൂഖ്, നയന്‍താര, വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ സന്യ മല്‍ഹോത്രയ്ക്കൊപ്പം ദീപിക പദുക്കോണും ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. പ്രിയാമണി, ഗിരിജ ഓക്ക്, സഞ്ജീത ഭട്ടാചാര്യ, ലെഹര്‍ ഖാന്‍, ആലിയ ഖുറേഷി, റിധി ഡോഗ്ര, സുനില്‍ ഗ്രോവര്‍, മുകേഷ് ഛബ്ര എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 7നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍