ENTERTAINMENT

ആലിയ ഷാരൂഖിനെ എസ് ആർ എന്ന് വിളിക്കുന്നത് എന്തുകൊണ്ട്?

ജനുവരി 25 മുതൽ എസ് ആർ എന്നത് മാറ്റി ഇനി 'പഠാൻ' എന്നാകും വിളിക്കുകയെന്നും ആലിയ വ്യക്തമാക്കി

വെബ് ഡെസ്ക്

ആരാധകര്‍ക്ക് എപ്പോഴും ഷാരൂഖ് ഖാന്‍, എസ്ആര്‍കെ എന്ന വിളിപ്പേരിലാണ് പരിചിതമായിട്ടുള്ളത്. എന്നാല്‍ ഷാരൂഖിനെ എസ് ആര്‍ എന്ന് ചുരുക്കി വിളിക്കുന്ന ഒരാളുണ്ട്. ഒരു സെലബ്രിറ്റി തന്നെ, അതെ ആലിയ ബട്ട്. എന്ത് കൊണ്ടാകും ആലിയ മാത്രം ഷാരൂഖിനെ എസ് ആര്‍എന്ന് വിളിക്കുന്നത്. ആരാധകരുടെ ഈ സംശയത്തിന് മറുപടി നല്‍കിയിരുക്കുകയാണ് ഷാരൂഖും ആലിയയും.

കഴിഞ്ഞ ദിവസം ഷാരൂഖ് ആരാധകര്‍ക്കായി ട്വിറ്ററില്‍ നടത്തിയ ആസ്‌ക്ക് എസ്ആര്‍കെ എന്ന പരിപാടിയില്‍ രസകരമായ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നത്.അതിനിടയില്‍ ആചോദ്യവുമെത്തി. എന്തുകൊണ്ടാണ് ആലിയ ഷാരൂഖിനെ എസ്ആര്‍ എന്ന് വിളിക്കുന്നതെന്ന്?

ചോദ്യത്തിന് ഷാരൂഖിന്‌റെ മറുപടിയും രസകരമായിരുന്നു. ചിലപ്പോള്‍ സ്വീറ്റ് ആന്‍ഡ് റൊമാന്റിക് എന്നാകാം, അതുമല്ലെങ്കില്‍ സീനിയര്‍ ആന്‍ഡ് റെസ്‌പെക്റ്റഡ് എന്നതാകാം, അതുമല്ലെങ്കില്‍ ഷാരൂഖ് ഖാന്‍ എന്നത് മാത്രമായിരിക്കാം, അദ്ദേഹം പറഞ്ഞു.

ഷാരൂഖിന്‌റെ മറുപടിക്ക് വ്യക്തത വരുത്താന്‍ ഉടന്‍ എത്തി ആലിയ. ആര്‍ എന്ന് പറഞ്ഞാല്‍ റൊമാന്റിക് എന്നല്ലെന്നു പറഞ്ഞ ആലിയ എസ്ആര്‍ എന്നാല്‍ സ്വീറ്റ് ആന്‍ഡ് റെസ്‌പെക്റ്റഡ് എന്നാണെന്നും വ്യക്തമാക്കി. പക്ഷെ, ജനുവരി 25 മുതല്‍ എസ് ആര്‍ എന്നത് മാറ്റി ഇനി പഠാന്‍ എന്നാകും വിളിക്കുകയെന്നും ആലിയ കൂട്ടിച്ചേര്‍ത്തു. പാഠാന്‍ ചിത്രത്തിന്‌റെ റിലീസാണ് ആലിയ പരോക്ഷമായി സൂചിപ്പിച്ചത്. ജനുവരി 25 ന് ദീപികാ പദുക്കോണും ഷാരൂഖും പ്രധാന വേഷങ്ങളില്‍ എത്തുന്ന 'പഠാന്‍' തിയേറ്ററുകളില്‍ എത്തും. അതിനു മുന്‍പ് ആരാധകര്‍ക്കായി ജനുവരി 10 ന് ഒരു ട്രെയ്ലര്‍ കൂടി റിലീസ് ചെയ്യുമെന്നാണ് പുതിയ വിവരങ്ങള്‍. വിജയ് വര്‍മയും ഷെഫാലി ഷായും ആലിയക്കൊപ്പം എത്തുന്ന ഓടിടി ചിത്രമായ ഡാര്‍ലിങ്സിന്‌റെ സഹനിര്‍മാണം ഷാരൂഖ് നിര്‍വഹിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ