ENTERTAINMENT

ടൈം മാഗസിൻ റീഡര്‍ പോള്‍: മെസിയെ പിന്തള്ളി ഷാരൂഖ് ഖാന്‍ ഒന്നാമത്

ഹാരി മേഗന്‍ മാര്‍ക്കിള്‍ രാജകുമാരനെയും ലയണല്‍മെസിയെയും പിന്തള്ളിയാണ് ഷാരൂഖ് ഖാന്‍ ഒന്നാമതെത്തിയത്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ടൈം മാഗസിന്റെ ടെെം റീഡര്‍ പോള്‍ പട്ടികയില്‍ ഒന്നാമതെത്തി ഷാരൂഖ് ഖാന്‍. ഫുട്ബോള്‍ താരം ലയണല്‍ മെസിയെയും ഹാരി മേഗന്‍ മാര്‍ക്കിള്‍ രാജകുമാരനെയും പിന്നിലാക്കിയാണ് ഷാരൂഖിന്റെ നേട്ടം. 12 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തിയ സര്‍വെയില്‍ നാല് ശതമാനമാണു ഷാരൂഖിനെ പിന്തുണച്ചത്.

അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന ഇറാനിയന്‍ സ്ത്രീകളാണ് മൂന്ന് ശതമാനം വോട്ട് നേടി രണ്ടാമത്. കോവിഡ് പ്രതിരോധത്തില്‍ മുന്‍നിര പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരാണ് മൂന്നാമത്. ഇവർക്ക് രണ്ട് ശതമാനം വോട്ടാണ് ലഭിച്ചത്. ഫുട്ബോള്‍ താരം ലയണല്‍ മെസി 1.8 ശതമാനം വോട്ട് നേടി അഞ്ചാം സ്ഥാനത്താണ്.

നാല് വര്‍ഷത്തോളം സിനിമയില്‍നിന്ന് വിട്ടുനിന്ന ഷാരൂഖ് അടുത്തിടെ പുറത്തിറങ്ങിയ പഠാന്‍ സിനിമയിലൂടെ ഏറെ ജനശ്രദ്ധ നേടിയിരുന്നു. ലോകമെമ്പാടുനിന്നായി 1000 കോടി രൂപ കളക്ഷന്‍ നേടാന്‍ ചിത്രത്തിനായി. ജവാനാണ് ഇനി ഇറങ്ങാനുളള ഷാരൂഖ് ചിത്രം. നയന്‍താരയോടൊപ്പമുളള ചിത്രം ഏറെ ആകാംഷയോടൊയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഗൗതം അദാനിയും ഖുറാം പര്‍വേസുമാണ് ഷാരൂഖിനു പുറമെ 2022 ല്‍ ടൈം മാഗസിൻ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യക്കാര്‍.

'മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പും മാടമ്പള്ളിയിലെ ചിത്തരോഗിയും'; ഐ എ എസ് ഉദ്യോഗസ്ഥന്മാർക്കെതിരെ സർക്കാർ നടപടിയിലേക്ക്

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് വിസ സേവനം റദ്ദാക്കി കാനഡ

അലിഗഡ് സര്‍വകാലാശാല ന്യൂനപക്ഷപദവി; സുപ്രീം കോടതി വിധിയില്‍ ഒളിഞ്ഞിരിക്കുന്നത് അപകടമോ?

'മാടമ്പള്ളിയിലെ ചിത്തരോഗി എ ജയതിലക്': ഐഎഎസ് തലപ്പത്ത് തമ്മിലടി, പരസ്യപോരുമായി എൻ പ്രശാന്ത് IAS

മരുമകളെ ടിവി കാണാനും, ഉറങ്ങാനും അനുവദിക്കാത്തത് ക്രൂരതയായി കണക്കാനാവില്ലെന്ന് ഹൈക്കോടതി; ശിക്ഷാവിധി റദ്ദാക്കി