ENTERTAINMENT

പഠാൻ ആഘോഷമാക്കാൻ ആരാധകർ ; ആദ്യ ദിനം മാത്രം 200 ഫാൻസ് ഷോ

വെബ് ഡെസ്ക്

നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററിലെത്തുന്ന കിങ് ഖാന്റെ മടങ്ങിവരവ് രാജകീയമാക്കാനൊരുങ്ങി ഫാൻസ് അസോസിയേഷൻ . ആദ്യദിനം ആദ്യ ഷോ കാണാൻ 50000 പേർക്ക് അവസരം ഒരുക്കുമെന്നാണ് പ്രഖ്യാപനം. ഇതിനായിരാജ്യത്തുടനീളം 200 സിറ്റികളിൽ ഫാൻസ് ഷോകൾ സംഘടിപ്പിക്കുമെന്നും ഷാരൂഖ് ഫാൻസ് അസോസിയേഷനായ എസ് ആർ കെ യൂണിവേഴ്സ് വ്യക്തമാക്കുന്നു . വലിയ നഗരങ്ങളിൽ ഒന്നിലേറെ ഷോയുമുണ്ടാകും . പുലർച്ചെ മുതൽ ഷോ ആരംഭിക്കാനാണ് നിലവിലെ തീരുമാനമെന്നും ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു

ഐമാക്സ് ഫോർമാറ്റിൽ ചിത്രീകരിച്ചിരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് പഠാൻ. അതിനാൽ തന്നെ ഐമാക്സ് തീയേറ്ററുകളിൽ കൂടുതൽ ഷോ ഏർപ്പെടുത്തുന്നതും പരിഗണനയിലാണ്. മാത്രമല്ല ബുർജ് ഖലീഫയിൽ ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിക്കാനും നീക്കമുണ്ട്.

ജനുവരി 25 നാണ് ചിത്രത്തിന്റെ റിലീസ് .ഹിന്ദി , തമിഴ് , തെലുങ്ക് പതിപ്പിലാണ് ചിത്രമെത്തുക. ഷാരൂഖ് ഖാനെ നായകനായി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പഠാൻ. യഷ് രാജ് ഫിലിംസാണ് നിർമ്മാതാക്കൾ . യഷ് രാജിന്റെ സ്പൈ യൂണിവേഴ്സ് സിനിമാറ്റിക് വേൾഡിൽ ഒരുങ്ങുന്ന ആദ്യ ചിത്രം കൂടിയാണ് പഠാൻ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും