ENTERTAINMENT

ജവാനിൽ ആറ് ഗാനങ്ങൾ; രണ്ടെണ്ണത്തിൽ ഷാരൂഖിനൊപ്പം ദീപിക പദുക്കോണും

നയന്‍താരയെ പരിചയപ്പെടുത്തുന്നതിന് പ്രത്യേക ഗാനം

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഷാരൂഖ് ചിത്രമെന്നാൽ ഹിറ്റ് പാട്ടുകളെന്ന് കൂടിയാണ് ബോളിവുഡ് സങ്കൽപ്പം. സൂപ്പർതാരത്തിന്റെ പുതിയ ചിത്രം ജവാനും അങ്ങനെതന്നെയാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഹിറ്റ് ലിസ്റ്റ് മാത്രമുള്ള അനിരുദ്ധ് സംഗീതസംവിധാനം നിർവഹിക്കുമ്പോൾ പ്രതീക്ഷ ഇരട്ടിയാകും. ചിത്രത്തിൽ ആറ് പാട്ടുകളുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

ഫറാത്ത എന്ന ടൈറ്റില്‍ ട്രാക്കിൽ ഷാരൂഖിനൊപ്പം ദീപിക പദുക്കോണാകും സ്ക്രീനിലെത്തുക. ഷാരൂഖിന് മാത്രമായി ഒരു 'ഗേൾസ് ഗ്യാങ് സോങ്' ജവാനിലും ഉറപ്പിക്കാം. ഇതൊരു ജയിൽ നമ്പർ ആയിരിക്കും. നയൻതാരയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതിനായി പ്രത്യേക ഗാനമുണ്ടാകും. 'ദില്‍ തേരെ നാല്‍ ജോഡി' എന്ന ഗാനത്തിലൂടെ ഷാരൂഖ് - ദീപിക ജോഡികൾ ഒരിക്കൽകൂടി തരംഗമാകും. ജവാൻ ട്രാക്ക് സോങ്ങും രാമയ്യ വാസ്തവയ്യ റീമേക്കും ആറ് ഗാനങ്ങളിലുൾപ്പെടും.

കഴിഞ്ഞയാഴ്ച ഷാരൂഖും ടീമും രാമയ്യ വാസ്തവയ്യ റീമേക്ക് ഷൂട്ട് മുംബൈയിലെ യഷ് രാജ് സ്റ്റുഡിയോയിൽ പൂർത്തിയാക്കിയതാണ് റിപ്പോർട്ടുകൾ. വൈഭവി മെർച്ചന്റിന്റെ കോറിയോഗ്രാഫിയിലാണ് സംഘം ചുവടുവയ്ച്ചത്. ഫറാഖാനും ശോഭിയും കോറിയോഗ്രാഫർമാരായി ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ജവാനിലൂടെ ഇന്ത്യൻ സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനായി അനിരുദ്ധ് മാറിയിരുന്നു. 10 കോടി രൂപ ചിത്രത്തിനായി അനിരുദ്ധ് പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ട് . ഇതോടെ പ്രതിഫലത്തിന്റെ കാര്യത്തിൽ അനിരുദ്ധ് , എ ആർ റഹ്മാനേയും മറികടന്നിരുന്നു. നേരത്തെ 5 മുതൽ 6 കോടി വരെയായിരുന്നു ഒരു സിനിമയ്ക്കായി അനിരുദ്ധ് വാങ്ങിയിരുന്നത്. തുടർച്ചയായി ഗാനങ്ങളുടെ വിജയവും സൂപ്പർസ്റ്റാർ സിനിമകളിലെ അവസരവും പ്രതിഫലം ഉയർത്താൻ കാരണമായി.

റെഡ് ചില്ലീസ് എന്റര്‍ടെയന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മിക്കുന്നത്. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയും പ്രധാനകഥാപാത്രമായി എത്തുന്നു. തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകൾക്കൊപ്പം മൊട്ട ലുക്കിലാണ് പ്രതികാര കഥപറയുന്ന ജവാന്റെ ട്രെയിലർ പ്രിവ്യൂവിൽ ഷാരൂഖ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം പഠാന്‍ വന്‍ വിജയമായിരുന്നു. സെപ്റ്റംബർ ഏഴിനെത്തുന്ന ജവാൻ ഈ വിജയം ആവർത്തിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ