ഷക്കീറ 
ENTERTAINMENT

58 കോടിയുടെ നികുതി വെട്ടിപ്പ് : പോപ്പ് താരം ഷക്കീറയ്‌ക്കെതിരേ കുറ്റം ചുമത്തി സ്പെയിൻ

2018 ൽ, എൽ ഡൊറാഡോ വേൾഡ് ടൂറിലെ മുൻകൂർ പേയ്‌മെന്റിൽ നിന്ന് 12.5 മില്യൺ ഡോളർ ലാഭം ലഭിച്ചത് ഷക്കീറ ഔദ്യോഗികമായി അറിയിക്കാതെ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണത്തിൽ പറയുന്നു.

വെബ് ഡെസ്ക്

പ്രശസ്ത പോപ്പ് ഗായിക ഷക്കീറയ്‌ക്കെതിരേ നികുതി വെട്ടിപ്പ് കുറ്റം ചുമത്തി സ്പെയിൻ. താരം 58.25 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. 2018-ലെ ആകെ വരുമാനത്തിൽ 6.7 മില്യൺ യൂറോ (ഏഴ് മില്യൺ ഡോളർ) രൂപയാണ് താരം നികുതിയായി അടക്കേണ്ടിയിരുന്നത്. നികുതി വെട്ടിപ്പിന് ഒരു വിദേശ കമ്പനിയുടെ സഹായം ഷക്കീറ തേടിയതായും കുറ്റപത്രത്തിൽ ആരോപിക്കുന്നു. കേസിൽ വിചാരണ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

2018 ൽ, എൽ ഡൊറാഡോ വേൾഡ് ടൂറിലെ മുൻകൂർ പേയ്‌മെന്റിൽ നിന്ന് 12.5 മില്യൺ ഡോളർ ലാഭം ലഭിച്ചത് ഷക്കീറ ഔദ്യോഗികമായി അറിയിക്കാതെ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപണത്തിൽ പറയുന്നു. നികുതി വെട്ടിക്കാനായി കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളിലെ കമ്പനികളിലേക്ക് പണം വകമാറ്റിയെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. 2023 ജൂലൈയിലാണ് സ്പാനിഷ് പ്രോസിക്യൂട്ടർമാർ ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്. എന്നാൽ ഷക്കീറയുടെ നിയമസംഘം ഇത് സംബന്ധിച്ച് പ്രതികരണമൊന്നും നടത്തിയിട്ടില്ല.

രണ്ടാം തവണയാണ് കൊളംബിയൻ താരം ഷക്കീറയ്‌ക്കെതിരെ നികുതി വെട്ടിപ്പ് കുറ്റം ചുമത്തുന്നത്. ലാറ്റിൻ പോപ്പ് രാജ്ഞി എന്നറിയപ്പെടുന്ന ഷക്കീറ 2012-14 കാലയളവിൽ നികുതി അടയ്ക്കുന്നതിൽ പരാജയപ്പെട്ട കേസിൽ ഈ വർഷം നവംബറിൽ സ്പെയിനിൽ വിചാരണ നേരിടാനിരിക്കുകയാണ്. എട്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.14.5 മില്യൺ യൂറോ നികുതി വെട്ടിപ്പ് നടത്തിയെന്നതാണ് ആദ്യത്തെ കേസ്.

ഷക്കീറ 2012-14 കാലയളവിന്റെ പകുതിയിലേറെയും സ്പെയിനിൽ ചെലവഴിച്ചുവെന്നും അതിനാൽ ഔദ്യോഗിക വസതി ബഹാമാസിലാണെങ്കിലും രാജ്യത്ത് നികുതി അടയ്‌ക്കേണ്ടതായിരുന്നുവെന്നും ബാഴ്‌സലോണയിലെ പ്രോസിക്യൂട്ടർമാർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ താരത്തിന്റെ എല്ലാ അന്താരാഷ്ട്ര വരുമാനത്തിനും സ്പെയിനിലും നികുതി അടക്കണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഈ നവംബറിൽ ബാഴ്‌സലോണയിൽ ആറ് വ്യത്യസ്ത നികുതി കുറ്റകൃത്യങ്ങളുടെ പേരിൽ ഷക്കീറ വിചാരണ നേരിടുക. ആരോപണങ്ങളെല്ലാം താരം നിഷേധിച്ചിട്ടുണ്ട്.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി