ENTERTAINMENT

300 കോടി ബജറ്റ്; 'ശക്തിമാൻ' ഉടനെത്തുമെന്ന് മുകേഷ് ഖന്ന‌

കരാറിൽ ഒപ്പുവച്ചെന്നും സിനിമ ഉടനെത്തുമെന്നും മുകേഷ് ഖന്ന

എന്റർടെയ്ൻമെന്റ് ഡെസ്ക്

തൊണ്ണൂറുകളില്‍ പ്രേക്ഷകരെയാകെ ടിവിക്ക് മുന്നില്‍ പിടിച്ചിരുത്തിയ ഹിറ്റ് പരമ്പര ശക്തിമാൻ സിനിമയാകുന്നു എന്ന വാർത്തകൾ പുറത്തുവന്നിട്ട് ഒരു വർഷം പിന്നിടുന്നു. എന്നാൽ പിന്നീട് ചിത്രത്തെക്കുറിച്ച് മറ്റ് അപ്ഡേറ്റുകളൊന്നും പുറത്തുവന്നിരുന്നില്ല. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് മുകേഷ് ഖന്ന രം​ഗത്ത് എത്തിയിരിക്കുകയാണ്.

300 കോടി ബജറ്റിലായിരിക്കും ചിത്രം നിർമിക്കുക. മൂന്ന് ഭാഗങ്ങളായി ഇറങ്ങുന്ന ചിത്രങ്ങളിൽ ഒരു ചിത്രത്തിന്റെ മാത്രം മുതൽ മുടക്കാണിത്. അങ്ങനെയെങ്കിൽ മൂന്ന് ചിത്രങ്ങൾക്കുമായി ഏകദേശം 1000 കോടിയായിരിക്കും ബജറ്റ്. കരാറിൽ ഒപ്പുവച്ചെന്നും സിനിമ ഉടന്‍ തന്നെ എത്തുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് താരം.

മുകേഷ് ഖന്ന തന്റെ യൂട്യൂബ് ചാനലായ ഭീഷ്മിലൂടെയാണ് ചിത്രത്തെ സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്. ചിത്രം ഇന്റർനാഷണല്‍ കാന്‍വാസില്‍ നിർമിക്കാനാണ് തീരുമാനം. സ്പൈഡർമാൻ നിർമിച്ച സോണി പിക്‌ചേഴ്‌സ് തന്നെയാണ് ചിത്രത്തിന്റെ നിർമാണം. കോവിഡ് കാരണമാണ് ചിത്രം വൈകിയതെന്നും മുകേഷ് ഖന്ന വ്യക്തമാക്കുന്നു.

ശക്തിമാനായി മുകേഷ് ഖന്നയാണോ വേഷമിടുന്നതെന്നാണ് ആരാധകർക്ക് അറിയേണ്ടിയിരുന്നത്. എന്നാൽ ആ വേഷം കൈകാര്യം ചെയ്യാൻ താനുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുകേഷ് ഖന്ന അവതരിപ്പിച്ചുവെച്ച കഥാപാത്രത്തെ വച്ച് ചിത്രത്തെ താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും താരം കൂട്ടിച്ചേർത്തു.

ശക്തിമാനായി ബോളിവുഡ് താരം രൺവീർ സിങ് എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യേ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആരൊക്കെ ചിത്രത്തിൽ അഭിനയിക്കും, ആര് സംവിധാനം ചെയ്യും എന്നൊക്കെയുള്ള വിവരങ്ങൾ താമസിയാതെ വെളിപ്പെടുത്തുമെന്നും താരം കൂട്ടിച്ചേർത്തു.

1997 സെപ്റ്റംബറിൽ ദൂരദർശനിലാണ് ശക്തിമാൻ സംപ്രേഷണം ആരംഭിച്ചത്. 2005 മാർച്ച് വരെ പരമ്പര തുടർന്നു. ചാനലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകൾ കണ്ട പരമ്പരകളിൽ ഒന്നായിരുന്നു ശക്തിമാൻ. മുകേഷ് ഖന്ന അവതരിപ്പിച്ച കഥാപാത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ