ENTERTAINMENT

സെറ്റിൽ വീണ്ടും പ്രശ്നമുണ്ടാക്കി ഷെയ്ൻ നിഗം; വിഷയം ഫെഫ്കയെ അറിയിച്ച് സംവിധായകൻ, പരോക്ഷ വിമർശനവുമായി പെപ്പെ

എന്റർടെയ്ൻമെന്റ് ഡെസ്ക്

നിർമാതാക്കൾക്കും സംവിധായകർക്കും തലവേദനയുണ്ടാക്കുന്ന പതിവ് തെറ്റിക്കാതെ യുവതാരം ഷെയ്ൻ നിഗം. ആർഡിഎക്സ് എന്ന പുതിയ സിനിമയുടെ സെറ്റിലാണ് ഷെയ്ൻ ഇക്കുറി പ്രശ്നമുണ്ടാക്കിയത്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രാധാന്യം കുറഞ്ഞ് പോയെന്നാണ് ഷെയ്ന്റെ പരാതി. മൾട്ടിസ്റ്റാർ ചിത്രമായ ആർഡിഎക്സിൽ ആന്റണി പെപ്പെ, നീരജ് മാധവ് എന്നിവരാണ് മറ്റ് താരങ്ങൾ. എന്നാൽ അവരെക്കാൾ പ്രാധാന്യം ലഭിക്കുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഷെയ്ൻ ഷൂട്ട് തടസപ്പെടുത്തി. ഇനി മൾട്ടിസ്റ്റാർ ചിത്രങ്ങൾ ചെയ്യില്ലെന്നാണ് നിലപാടെന്നും ഷെയ്ൻ അണിയറ പ്രവർത്തകരോട് പറഞ്ഞു

തുടർന്ന് ഫെഫ്ക പ്രതിനിധികളെത്തി ചർച്ച നടത്തിയാണ് ഷൂട്ടിങ് പുനരാരംഭിച്ചത്. എന്നാൽ നിലവിൽ പരസ്യ പ്രതികരണത്തിനില്ലെന്നും കാര്യങ്ങൾ കൂടുതൽ വഷളായാൽ നടപടിയെടുക്കേണ്ടി വരുമെന്നും ഫെഫ്ക പ്രതിനിധികൾ ദ ഫോർത്തിനോട് പറഞ്ഞു

ഇതിനിടെയാണ് ഷെയ്നെതിരെ പരോക്ഷ വിമർശനുമായി സഹതാരം ആന്റണി പെപ്പെയും രംഗത്ത് എത്തിയത്. നോ ഡ്രാമ പ്ലീസ് എന്നെഴുതിയ ഫോട്ടോയും ജീവിതത്തിലും നാടകം കളിക്കുന്നവർക്ക് സമർപ്പിക്കുന്നുവെന്ന കുറിപ്പുമാണ് പെപ്പെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചത്

നേരത്തെ വെയിൽ ഉല്ലാസം എന്നീ ചിത്രങ്ങളുടെ സെറ്റിലും ഷെയ്ൻ പ്രശ്നമുണ്ടാക്കിയിരുന്നു. തുടർന്ന് നിർമാതാക്കളുടെ സംഘടന ഷെയ്നെ വിലക്കി. താരസംഘടനയായ അമ്മ ഇടപെട്ട് വിലക്ക് നീക്കാൻ ചർച്ച നടത്തുന്നതിനിടെ നിർമാതാക്കളെ ഷെയ്ൻ മനോരോഗികൾ എന്ന് വിളിച്ചത് പ്രശ്നം വീണ്ടും വഷളാക്കി. തുടർന്ന് നിരവധി ചർച്ചകൾക്കൊടുവിൽ ഷെയ്നെ കൊണ്ട് മാപ്പ് പറയിച്ചാണ് താരസംഘടന പ്രശ്നം ഒത്തുതീർപ്പിലെത്തിച്ചത് .

ഏപ്രിൽ ആറിന് റിലീസ് ചെയ്യാനിരിക്കുന്ന പ്രിയദർശൻ ചിത്രം കൊറോണ പേപ്പേഴ്സാണ് ഷെയ്ന്റെ പുതിയ സിനിമ. ഷൈൻ ടോം ചാക്കോ , ഗായത്രി ശങ്കർ, ജീൻ പോൾ, മണിയൻപിള്ള രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം