ENTERTAINMENT

"രാജ്യത്തിനു മുകളിൽ വിശ്വാസത്തെ സ്ഥാപിച്ചാൽ സ്വാതന്ത്ര്യം ഇല്ലാതാകും;" അംബേദ്‌കറിന്റെ പ്രസംഗം പങ്കുവച്ച് ഷെയ്ൻ നിഗം

വെബ് ഡെസ്ക്

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തിൽ അംബേദ്‌കർ നടത്തിയ പഴയ പ്രസംഗം പങ്കുവച്ച് നടൻ ഷെയ്ൻ നിഗം. കരട് ഭരണഘടനയുടെ മൂന്നാംവട്ട ചർച്ചകള്‍ക്കിടയിൽ ഭരണഘടനാ സമിതിയെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഷെയ്ൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചത്. മതത്തിന്റെയും ജാതിയുടെയും പേരിൽ രൂപീകരിച്ച രാഷ്ട്രീയ പാർട്ടികളെ കുറിച്ചുള്ള ആശങ്ക പങ്കുവയ്ക്കുന്നതാണ് പ്രസംഗം.

രാഷ്ട്രീയത്തിന് മുകളിൽ ഇവർ വിശ്വാസത്തെ വയ്ക്കുമോ എന്നതാണ് ചോദ്യം. രാഷ്ട്രമാണോ വിശ്വാസമാണോ പ്രധാനം എന്നതാണ് ഇവിടെ ചോദ്യം. ഈ പാർട്ടികൾ തങ്ങളുടെ രാജ്യത്തിനു മുകളിൽ തങ്ങളുടെ വിശ്വാസത്തെ സ്ഥാപിച്ചാൽ നമ്മുടെ സ്വാതന്ത്ര്യം എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നാണ് അംബേദ്‌കർ പ്രസംഗത്തിൽ ആശങ്കപ്പെടുന്നത്.

'ചരിത്രം ആവർത്തിക്കുമോ? അത് എന്നെ ഉത്കണ്ഠാകുലനാക്കുന്നു' എന്ന വാചകത്തിൽ ആരംഭിക്കുന്ന പ്രസംഗത്തിലെ ഈ ഭാഗം, 'അവസാന തുള്ളി രക്തം നൽകിയും സ്വാതന്ത്ര്യം നാം കത്ത് സൂക്ഷിക്കണം' എന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തിൽ മലയാളത്തിലെ സിനിമാ പ്രവർത്തകർ ഭരണഘടനയുടെ ആമുഖം പങ്കുവച്ച് രംഗത്തെത്തിയപ്പോൾ ഷെയ്ൻ അംബേദ്‌കറിന്റെ പഴയ പ്രസംഗംതന്നെ പങ്കുവയ്ക്കുകയായിരുന്നു.

ഇതേസമയം ഗായകൻ വിധു പ്രതാപും പ്രതികരണവുമായി രംഗത്തെത്തി. "മതം ഒരു ആശ്വസമാകാം, ആവേശമാകരുത്" എന്നായിരുന്നു വിധു പ്രതാപിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും