ഷൈന്‍ ടോം ചാക്കോ 
ENTERTAINMENT

കോക്‌പിറ്റിൽ കയറാന്‍ ശ്രമം; ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു

ദുബായ് വിമാനത്താവളത്തിലാണ് സംഭവം

വെബ് ഡെസ്ക്

വിമാനത്തിന്റെ കോക്‌പിറ്റിൽ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ എയര്‍ലൈന്‍സ് അധികൃതര്‍ പുറത്താക്കി. ദുബായ് വിമാനത്താവളത്തിലാണ് സംഭവം. പുതിയ ചിത്രം ഭാരത സര്‍ക്കസിന്റെ ദുബായ് പ്രമോഷന്‍ ഇവന്റിന് ശേഷം കേരളത്തിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് ഷൈന്‍ ടോം യാത്ര ചെയ്യുന്ന വിമാനത്തിന്റെ കോക്‌പിറ്റിൽ കയറാന്‍ ശ്രമിച്ചത്.

വിമാനത്തിനകത്ത് ഓടി നടന്ന നടന്‍ ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളില്‍ കയറി കിടന്നു

നടന്റെ മെഡിക്കൽ പരിശോധന പൂർത്തിയായി. ഇതോടെ മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നു വ്യക്തമായതോടെ ഷൈൻ ഉടൻ നാട്ടിലേക്കു തിരിക്കും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഷൈനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ഒരിക്കൽ എക്സിറ്റ് അടിച്ചതിനാൽ പുതിയ വിസിറ്റ് വീസയെടുത്താണ് ബന്ധുക്കൾക്കൊപ്പം മടങ്ങിയത്. വിമാനത്താവളത്തിലെ മെഡിക്കൽ സെന്ററിൽ വച്ചായിരുന്നു പരിശോധന. കോക്പിറ്റിൽ കയറാൻ ശ്രമിച്ചത് അബദ്ധം പറ്റിയതാണെന്ന ഷൈനിന്‍റെ വിശദീകരണം മുഖവിലയ്ക്കെടുത്ത് എയർ ഇന്ത്യ അധികൃതർ നിയമനടപടികൾ ഒഴിവാക്കി.

നടന്റെ അസ്വാഭാവിക പെരുമാറ്റം കണ്ട അധികൃതര്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. വിമാനത്തിനകത്ത് ഓടി നടന്ന നടന്‍ ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള ജംബ് സീറ്റുകളില്‍ കയറി കിടക്കുകയും തുടര്‍ന്ന് കോക്‌പിറ്റിൽ കയറാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് അധികൃതര്‍ അദ്ദേഹത്തെ വിമാനത്താവള പോലീസിന് കൈമാറിയത്. ഷൈന്‍ ടോമിനൊപ്പം പ്രമോഷനെത്തിയ സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍ അതേ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചെന്നാണ് റിപ്പോര്‍ട്ട്.

വിമാനത്തിന്റെ യാത്രാഗതി നിയന്ത്രിക്കുന്ന അതീവ സുരക്ഷാ ഇടമാണ് വിമാനത്തിലെ കോക്‌പിറ്റ്. പൈലറ്റിനും കോ പൈലറ്റിനും മാത്രമാണ് കോക്‌പിറ്റിൽ കയറാന്‍ അനുവാദമുള്ളത്. പൈലറ്റിന്റെ അനുമതിയില്ലാതെ മറ്റാർക്കും ഇതിനകത്ത് കയറാനുള്ള അനുവാദവും ഇല്ല. ഷൈന്‍ ടോം ചാക്കോ, എം എ നിഷാദ്, ബിനു പപ്പു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹന്‍ സിനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭാരത സര്‍ക്കസ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ