ENTERTAINMENT

വിജയ് എന്റെ ഫാന്‍ ആണെന്നറിഞ്ഞപ്പോള്‍ ഞെട്ടി; 'ലിയോ' വിശേഷങ്ങള്‍ പങ്കുവച്ച് ബാബു ആന്റണി

എന്റർടെയ്ൻമെന്റ് ഡെസ്ക്

ലോകേഷ് കനകരാജ് വിജയ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ലിയോയുടെ വിശേഷങ്ങള്‍ പങ്ക് വച്ച് മലയാളി താരം ബാബു ആന്റണി. തമിഴ് സൂപ്പര്‍ താരം വിജയ്, ബാബു ആന്റണിയുടെ ഫാനാണെന്ന തുറന്നു പറഞ്ഞ നിമിഷത്തെ കുറിച്ച് സമൂഹ മാധ്യമത്തിലൂടെ സംസാരിക്കുകയാണ് താരം .

ഏറെ എളിമയും സ്‌നേഹവുമുള്ള വ്യക്തിയാണ് വിജയ് സാർ. എന്റെ ചിത്രങ്ങളായ പൂവിഴി വാസലിലെ, സൂര്യന്‍, വിണ്ണൈ താണ്ടി വരുവായ എന്നീ സിനിമകള്‍ ഏറെ പ്രിയപ്പെട്ടതാണെന്നും എന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. അദ്ദേഹത്തിന്റെ നല്ല വാക്കുകള്‍ കേട്ട് ഞാന്‍ ആശ്ചര്യപ്പെട്ടു. കൂടാതെ ലോകേഷ് സാറില്‍ നിന്നും യൂണിറ്റിലെ പലരില്‍ നിന്നും നല്ല വാക്കുകളാണ് കേട്ടത്. വിജയ് സാറിനെയടക്കം ഞാനാദ്യമായാണ് നേരില്‍ കാണുന്നത്. അതൊരു അനുഗ്രഹമായി കാണുന്നു എന്ന കുറിപ്പിനൊപ്പം വിജയ്‌ക്കൊപ്പമുള്ള ചിത്രവും താരം സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ചു.

ലിയോ സിനിമയുടെ ഫെബ്രുവരിയില്‍ ആരംഭിച്ച കശ്മീര്‍ ഷെഡ്യൂളില്‍ മാര്‍ച്ച് പകുതിയോടെയാണ് ബാബു ആന്റണി ഭാഗമായത്. ലിയോ ചിത്രത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും താരം നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ലിയോ സിനിമയുടെ കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായത് . അവസാന ഷെഡ്യൂൾ അടുത്ത മാസം ആദ്യം ആരംഭിക്കും .ചെന്നൈയിലാണ് അവസാന ഷെഡ്യൂൾ

ഗൗതം വാസുദേവ് മേനോന്‍,അര്‍ജുന്‍ ,മാത്യു തോമസ് , സഞ്ജയ് ദത്ത് , പ്രിയ ആനന്ദ് ,ബാബു ആന്റണി എന്നിവര്‍ പ്രാധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ തൃഷയാണ് നായികയാകുന്നത്. ഏപ്രില്‍ ആദ്യവാരം ചിത്രത്തിന്റെ ചെന്നൈ ഷെഡ്യൂള്‍ ആരംഭിക്കും. ജനുവരി രണ്ടിനാണ് ലിയോ ചിത്രീകരണം ആരംഭിച്ചത്. മെയ് മാസത്തോടെ ലിയോ ചിത്രീകരണം പൂര്‍ത്തിയാക്കും എന്നാണ് കരുതുന്നത്. വിജയ് ലോകേഷ് കൂട്ടുക്കെട്ടിലൊരുങ്ങുന്ന ചിത്രം വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക് നല്‍കുന്നത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും

അതിഷി മന്ത്രിസഭയില്‍ ഏഴു മന്ത്രിമാര്‍; മുകേഷ് അഹ്ലാവത് പുതുമുഖം