ENTERTAINMENT

'വിവേകാനന്ദൻ വൈറലാണ്'; കമൽ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി

വിവേകാനന്ദൻ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന അഞ്ച് സ്ത്രീകളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ദ ഫോർത്ത് - കൊച്ചി

ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ രചനയും സംവിധാനവും നിർവഹിക്കുന്ന വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. വിവേകാനന്ദൻ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന അഞ്ച് സ്ത്രീകളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സ്വാസിക, ഗ്രേസ് ആന്റണി, മെറീന മൈക്കിൾ, മാല പാർവതി, സ്മിനു സിജോ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷൈൻ ടോം ചാക്കോയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വിവേകാനന്ദനെ അവതരിപ്പിക്കുന്നത്.

നെടിയത്ത് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. കാലിക പ്രാധാന്യമുള്ള പ്രമേയത്തിൽ അവതരിപ്പിക്കുന്ന ചിത്രം എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിൽ ക്ലീൻ എന്റർടൈനറാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ശരത് സഭ, നിയാസ് ബക്കർ, റിയാസ് (മറിമായം ഫെയിം) സിനോജ് വർഗീസ്, മജീദ്, അനുഷ മോഹൻ, രാധ ഗോമതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഹരി നാരായണന്റെ വരികൾക്ക് ബിജിബാൽ ഈണം പകർന്നിരിക്കുന്നു.  പ്രകാശ് വേലായുധനാണ് ഛായാഗ്രാഹകൻ. രഞ്ജൻ ഏബ്രഹാം എഡിറ്റിങും ഇന്ദു ലാൽ കവിദ് കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ