ENTERTAINMENT

ഇൻസ്റ്റഗ്രാമില്‍ മോദി 'വീണു'; ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ ശ്രദ്ധ കപൂർ മുന്നില്‍

വെബ് ഡെസ്ക്

ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തള്ളി ബോളിവുഡ് നടി ശ്രദ്ധ കപൂർ. നരേന്ദ്ര മോദിക്ക് 91.3 ദശലക്ഷം ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിലുള്ളത്. ശ്രദ്ധയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 91.4 ദശലക്ഷമായി.

ഇൻസ്റ്റഗ്രാമില്‍ കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യക്കാരില്‍ മൂന്നാം സ്ഥാനത്തെത്താനും ശ്രദ്ധയ്‌ക്കായി. വിരാട് കോഹ്ലി (271 ദശലക്ഷം), പ്രിയങ്ക ചോപ്ര (91.8 ദശലക്ഷം) എന്നിവരാണ് ശ്രദ്ധയ്ക്ക് മുന്നിലുള്ളത്. ആലിയ ഭട്ട് (85.1 ദശലക്ഷം), ദീപിക പാദുക്കോണ്‍ (79.8 ദശലക്ഷം) എന്നിവരും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യക്കാരുടെ പട്ടികയിലുണ്ട്.

ഇൻസ്റ്റഗ്രാമില്‍ പിന്നിലായെങ്കിലും എക്‌സില്‍ നരേന്ദ്ര മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 100 ദശലക്ഷത്തിന് മുകളിലാണ്. പലലോകനേതാക്കളുടേയും ഫോളോവേഴ്‌സിനേക്കാള്‍ ബഹുദൂരം മുന്നിലാണ് മോദി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ദുബായ് ഭരണാധികാരി ഷെയ്‌ഖ് മുഹമ്മദ്, ഫ്രാൻസിസ് മാർപാപ്പ എന്നിവരെല്ലാം മോദിയുടെ പിന്നിലാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (പിഎംഒ) എക്‌സ് അക്കൗണ്ടിന് 56 ദശലക്ഷം ഫോളോവേഴ്‌സുണ്ട്.

ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ നേതാക്കന്മാരുടെ കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ എന്നിവരാണ് നരേന്ദ്ര മോദിക്ക് പിന്നിലായുള്ളത്. കെജ്‌രിവാളിന് 27.6 ദശലക്ഷവും രാഹുലിന് 26.7 ദശലക്ഷം ഫോളോവേഴ്‌സുമാണുള്ളത്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും