ENTERTAINMENT

വരാനിരിക്കുന്നത് വമ്പൻ സർപ്രൈസ്; ഇന്ത്യൻ 2'നെ കുറിച്ച് സിദ്ധാർത്ഥ്

സോഷ്യൽ മീഡിയയിൽ നിശബ്ദനായതിന്റെ കാരണവും താരം തുറന്നു പറഞ്ഞ് സിദ്ധാർത്ഥ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ ചിത്രം ഇന്ത്യൻ 2 എത്തുക വമ്പൻ സർപ്രൈസുകളോടെയായിരിക്കുമെന്ന് തുറന്ന് പറഞ്ഞ് നടൻ സിദ്ധാർത്ഥ്. ആരാധകർ പ്രതീക്ഷിക്കുന്നതിലും 10 മടങ്ങ് മികച്ചതായിരിക്കും ചിത്രത്തിന്റെ ഇന്ത്യൻ 2 എന്നാണ് സിദ്ധാർത്ഥ് പറയുന്നത് . പുതിയ ചിത്രം ടക്കറിന്റെ പ്രമോഷൻ പരിപാടികൾക്കിടയിലാണ് സിദ്ധാർത്ഥിന്റെ പ്രതികരണം.

ഗുരുക്കന്മാരായ കമൽഹാസൻ, ശങ്കർ എന്നിവരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് സിദ്ധാർത്ഥ്. . ഇന്ത്യൻ 2 പോലെ ഒരു സിനിമയുടെ ഭാഗമാകുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണെന്നും സംവിധായകൻ ശങ്കറിനോട് നന്ദിയുണ്ടെന്നും താരം അറിയിച്ചു

എന്നാൽ ചിത്രത്തിലെ വേഷത്തെക്കുറിച്ച് സിദ്ധാർത്ഥ് കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന സിദ്ധാർത്ഥ് അടുത്ത കാലത്തായി നിശബ്ദനായതിന്റെ കാരണവും തുറന്നു പറഞ്ഞു. പല പോസ്റ്റുകളും വിവാദങ്ങൾക്ക് വഴിവയ്ക്കുന്നതിനാൽ നിർമാതാക്കളെയും സംവിധായകനെയും ബാധിക്കാതിരിക്കാനാണ് മൗനം പാലിക്കുന്നതെന്ന് സിദ്ധാർത്ഥ് വ്യക്തമാക്കി.

കമൽഹാസന് മികച്ച നടനുള്ള മൂന്നാമത്തെ ദേശീയ അവാര്‍ഡ് നൽകിയ 1996 ലെ ബ്ലോക്ക്ബസ്റ്ററിന്റെ തുടര്‍ച്ചയാണ് 'ഇന്ത്യന്‍ 2'. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, പ്രിയ ഭവാനി ശങ്കര്‍, രകുല്‍ പ്രീത് സിങ്, ഗുല്‍ഷന്‍ ഗ്രോവര്‍, ബോബി സിംഹ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചെന്നൈ ഷെഡ്യൂളിന് ശേഷം ഇന്ത്യൻ 2ന്റെ അടുത്ത ഷെഡ്യൂൾ ജൂണിൽ ലോസ് ആഞ്ചൽസിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രം ദീപാവലി റിലീസായി തീയേറ്ററിലെത്തുമെന്നാണ് സൂചന

കാർത്തിക് ജി ക്രിഷിന്റെ സംവിധാനത്തിലെത്തുന്ന ടക്കറാണ് സിദ്ധാർത്ഥിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം . ജൂൺ 9 നാണ് ചിത്രത്തിന്റെ റിലീസ്. ദിവ്യാൻഷ ആണ് നായിക. യോഗി ബാബു, അഭിമന്യു സിങ്, മുനിഷ്കാന്ത്, ആർജെ വിഘ്‌നേഷ്കാന്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്