ENTERTAINMENT

സിദ്ധാർത്ഥിന്റെ ടക്കർ ഒടിടിയിലേക്ക്; തീയതി പ്രഖ്യാപിച്ചു

എന്റർടെയ്ൻമെന്റ് ഡെസ്ക്

തെന്നിന്ത്യൻ താരം സിദ്ധാർത്ഥിന്റെ ഏറ്റവും പുതിയ ചിത്രം ടക്കർ ഒടിടിയിലേക്ക്. വെള്ളിയാഴ്ച നെറ്റ്ഫ്ലിക്സിലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുക. ദിവാൻഷ കൗഷിക്കാണ് നായിക.

കോടീശ്വരൻ ആകണമെന്ന ആഗ്രഹവുമായി നടക്കുന്ന ഗുണശേഖർ എന്ന കഥാപാത്രത്തെയാണ് സിദ്ധാർത്ഥ് അവതരിപ്പിക്കുന്നത്. പണമാണ് എല്ലാ ദുരിതങ്ങൾക്കും കാരണമെന്ന് വിശ്വസിക്കുന്ന കോടീശ്വര പുത്രിയായ ലക്കിയായി ദിവാൻഷ കൗഷിക്കും എത്തുന്നു. ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നതും അവരുടെ ജീവിതത്തിലുണ്ടാകുന്ന ഒരു അപ്രതീക്ഷിത സംഭവുമാണ് ചിത്രം പറയുന്നത്

കാർത്തിക് ജി ക്രിഷ് സംവിധാനം ചെയ്ത ടക്കർ ജൂൺ 9 നാണ് റിലീസ് ചെയ്തത്. ആക്ഷൻ പ്രണയ ചിത്രമായി തീയേറ്ററുകളിലെത്തിയ ടക്കർ പക്ഷേ ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു. പാഷൻ സ്റ്റുഡിയോസ് നിർമ്മിച്ച ടക്കറിൽ യോഗി ബാബുവും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു

ഇന്ത്യൻ 2 വാണ് സിദ്ധാർത്ഥ് അഭിനയിക്കുന്ന പുതിയ ചിത്രം. വമ്പൻ സർപ്രൈസുകളോടെയായിരിക്കും ഇന്ത്യൻ 2 എത്തുകയെന്നും ആരാധകർ പ്രതീക്ഷിക്കുന്നതിലും 10 മടങ്ങ് മികച്ചതായിരിക്കും ചിത്രമെന്നുമാണ് ടക്കറിന്റെ പ്രമോഷൻ പരിപാടികൾക്കിടയിലാണ് സിദ്ധാർത്ഥ് പറഞ്ഞത്

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്