ENTERTAINMENT

സൈമയിൽ തിളങ്ങി ടൊവിനോയും അനശ്വര രാജനും, മികച്ച ചിത്രം 'നൻപകൽ നേരത്ത് മയക്കം'; നാല് ഭാഷകളിലെ വിജയികളുടെ പൂർണ പട്ടിക

മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്.

എന്റർടെയ്ൻമെന്റ് ഡെസ്ക്

സൈമ (സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 'നൻപകൽ നേരത്ത് മയക്ക'മാണ് മികച്ച മലയാള ചിത്രം. '2018' ന്റെ സംവിധായകൻ ജൂഡ് ആന്റണിയാണ് മലയാളത്തിലെ മികച്ച സംവിധായകൻ. മലയാളത്തിൽ നിന്നും ടൊവിനോ തോമസ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. '2018' എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്കാരം. 'നേര്' എന്ന ചിത്രത്തിലെ അഭിനയത്തിന് അനശ്വര രാജൻ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. തമിഴിൽ പൊന്നിയിൻ സെൽവനിലെ അഭിനയത്തിന് വിക്രം മികച്ച നടനും 'അന്നപൂരണി' എന്ന ചിത്രത്തിലൂടെ നയൻതാര മികച്ച നടിയുമായി. 'ജയിലർ' എന്ന ചിത്രത്തിലൂടെ നെൽസൺ ദിലീപ് കുമാർ തമിഴിൽ നിന്ന് മികച്ച സംവിധായകനുള്ള പുരസ്‍കാരം ഏറ്റുവാങ്ങി. 'ജയിലർ' തന്നെയാണ് തമിഴിൽ മികച്ച ചിത്രം. 'പൊന്നിയിൻ സെൽവൻ 2'ലെ പ്രകടനത്തിന് ഐശ്വര്യ റായ് ബച്ചൻ ക്രിട്ടിക് വിഭാ​ഗത്തിലെ മികച്ച നടിയായപ്പോൾ 'മാവീരൻ' എന്ന ചിത്രത്തിലെ പ്രകടനത്തിന് ശിവകാർത്തികേയൻ ക്രിട്ടിക് വിഭാ​ഗത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു.

നാല് ഭാഷകളിൽ നിന്നുമുള്ള വിജയികളുടെ പൂർണ്ണമായ പട്ടിക

മലയാളത്തിൽ പുരസ്കാരത്തിന് അർഹരായവർ

മികച്ച ചിത്രം: നൻപകൽ നേരത്തു മയക്കം

മികച്ച നടൻ: ടൊവിനോ തോമസ് (2018)

മികച്ച വില്ലൻ നടൻ: വിഷ്ണു അഗസ്ത്യ (RDX)

മികച്ച നടി: അനശ്വര രാജൻ (നേര്)

മികച്ച നടൻ (ജൂറി പരാമർശം): ജോജു ജോർജ് (ഇരട്ട)

മികച്ച സംവിധായകൻ: ജൂഡ് ആന്റണി ജോസഫ് (2018)

മികച്ച നവാഗത സംവിധായകൻ: രോഹിത് എം.ജി. കൃഷ്ണൻ (ഇരട്ട)

മികച്ച സംഗീത സംവിധായകൻ: വിഷ്ണു വിജയ് (സുലൈഖ മൻസിൽ)

മികച്ച ഗായിക: ആൻ ആമി

മികച്ച ഗായകൻ: കെ.എസ്. ഹരിശങ്കർ, 'വെൺമേഘം' (2018)

മികച്ച ഹാസ്യ നടൻ: അർജുൻ അശോകൻ (രോമാഞ്ചം)

മികച്ച സഹനടി: മഞ്ജു പിള്ള (ഫാമിലി)

മികച്ച നവാഗത നടൻ: സിജു സണ്ണി (രോമാഞ്ചം)

മികച്ച സഹനടൻ: ഹക്കിം ഷാ (പ്രണയവിലാസം)

മികച്ച നവാഗത നിർമ്മാതാവ്: ജോൺപോൾ ജോർജ്

മികച്ച നവാഗത നടി: അഞ്ജന ജയപ്രകാശ് (പാച്ചുവും അത്ഭുത വിളക്കും)

മികച്ച വരികൾ: മനു മഞ്ചിത്ത്, 'നീല നിലവേ' (RDX)

മികച്ച ഛായാഗ്രാഹകൻ: അഖിൽ ജോർജ്

തമിഴിൽ അവാർഡിന് അർഹരായവർ:

മികച്ച ചിത്രം: ജയിലർ

മികച്ച നടൻ: വിക്രം (പൊന്നിയിൻ സെൽവൻ ഭാഗം 2)

മികച്ച വില്ലൻ നടൻ: അർജുൻ (ലിയോ)

മികച്ച നടി: നയൻതാര (അന്നപൂരണി)

മികച്ച നടൻ (ജൂറി പരാമർശം): ശിവകാർത്തികേയൻ (മാവീരൻ)

മികച്ച നടി (ജൂറി പരാമർശം) : ഐശ്വര്യ റായ് (പൊന്നിയിൻ സെൽവൻ ഭാഗം 2)

മികച്ച സംവിധായകൻ: നെൽസൺ ദിലീപ് കുമാർ (ജയിലർ)

മികച്ച സംവിധായകൻ (ജൂറി പരാമർശം): അരുൺ കുമാർ (ചിത്ത)

മികച്ച ഗായകൻ: ഷോൺ റോൾഡൻ (നാൻ ഗാലി, ഗുഡ് നൈറ്റ്)

മികച്ച ഹാസ്യ നടൻ: യോഗി ബാബു

മികച്ച സഹനടൻ: വസന്ത് രവി (ജയിലർ)

മികച്ച നവാഗത നിർമ്മാതാവ്: തിട്ടകുടി കണ്ണൻ രവി

മികച്ച നവാഗത നടി: പ്രീതി അഞ്ചു അസ്രാണി

മികച്ച വരികൾ: വിഘ്‌നേശ് ശിവൻ ( രത്തമാരെ - ജെയ്‌ലർ)

മികച്ച ഛായാഗ്രാഹകൻ: തേനി ഈശ്വർ (മാമന്നൻ)

തെലുങ്കിൽ നിന്നുള്ള വിജയികൾ:

മികച്ച നടൻ: നാനി (ദസറ)

മികച്ച നടി: കീർത്തി സുരേഷ് (ദസറ)

മികച്ച സംവിധായകൻ: ശ്രീകാന്ത് ഒഡെല (ദസറ)

മികച്ച നടൻ (ജൂറി പരാമർശം): ആനന്ദ് ദേവരകൊണ്ട (ബേബി)

മികച്ച നടി (ജൂറി പരാമർശം): മൃണാൽ താക്കൂർ (ഹായ് നന്ന)

സെൻസേഷൻ ഓഫ് ദ ഇയർ: സന്ദീപ് റെഡ്ഡി വംഗ

മികച്ച ചിത്രം: ഭഗവന്ത് കേസരി

മികച്ച സഹനടൻ: ദീക്ഷിത് ഷെട്ടി (ദസറ)

മികച്ച സഹനടി: ബേബി ഖിയാര ഖാൻ (ഹായ് നന്ന)

മികച്ച നവാഗത നടൻ: സംഗീത് ശോഭൻ (മാഡ്)

മികച്ച നവാഗത നടി: വൈഷ്ണവി ചൈതന്യ (ബേബി)

മികച്ച ഹാസ്യനടൻ: വിഷ്ണു (മാഡ്)

മികച്ച സംഗീത സംവിധായകൻ: അബ്ദുൾ വഹാബ് (ഹായ് നന്ന, ഖുഷി)

മികച്ച ഛായാഗ്രഹണം: ഭുവന ഗൗഡ (സലാർ)

മികച്ച പിന്നണി ഗായകൻ: രാം മിരിയാല (ബലഗം എന്ന ചിത്രത്തിലെ ഉരു പല്ലറ്റൂർ)

മികച്ച നവാഗത സംവിധായകൻ: സൗര്യവ് (ഹായ് ഡാഡ്)

മികച്ച നവാഗത നിർമ്മാതാവ്: വൈര എൻ്റർടൈൻമെൻ്റ്സ് (ഹായ് ഡാഡ്)

മികച്ച സംവിധായകൻ (ക്രിട്ടിക്): സായ് രാജേഷ്

കന്നഡയിൽ നിന്നുള്ള വിജയികൾ:

മികച്ച ചിത്രം: കാറ്റേര

മികച്ച നടൻ: രക്ഷിത് ഷെട്ടി (സപ്ത സാഗരദാച്ചേ എല്ലോ - സൈഡ് എ)

മികച്ച നടി: ചൈത്ര ആചാര് (ടോബി)

മികച്ച സംവിധായകൻ: ഹേമന്ത് റാവു (സപ്ത സാഗരദാച്ചേ എല്ലോ - സൈഡ് എ)

മികച്ച നവാഗത സംവിധായകൻ (കന്നഡ): നിതിൻ കൃഷ്ണമൂർത്തി (ഹോസ്റ്റൽ ഹുഡുഗാരു ബേകഗിദ്ദരെ)

മികച്ച നടൻ (ജൂറി പരാമർശം): ധനഞ്ജയ (ഗുരുദേവ് ​​ഹൊയ്‌സാല)

മികച്ച നടി (ജൂറി പരാമർശം): രുക്മിണി വസന്ത് (സപ്ത സാഗരദാച്ചെ എല്ലോ - സൈഡ് എ)

മികച്ച നവാഗത നടി: ആരാധന (കാറ്റേര)

മികച്ച വില്ലൻ നടൻ: രമേഷ് ഇന്ദിര (സപ്ത സാഗരദാച്ചേ എല്ലോ - സൈഡ് എ)

മികച്ച സംഗീത സംവിധായകൻ: വി ഹരികൃഷ്ണ (കാറ്റേര)

മികച്ച പിന്നണി ഗായിക: മംഗ്ലി (കാറ്റേര)

മികച്ച പിന്നണി ഗായകൻ: കപിൽ കപിലൻ (സപ്ത സാഗരദാച്ചേ എല്ലോ - സൈഡ് എ)

എക്സലൻസ് ഇൻ സിനിമാ അവാർഡ്: ശിവ രാജ്കുമാർ

മഹായുതിക്ക് കരിമ്പ് കയ്ക്കുമോ? പശ്ചിമ മഹാരാഷ്ട്രയിൽ പവർ ആർക്ക്?

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്